സൗദിയില്‍ വാഹനാപകടം, കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

ദമ്മാമില്‍ നിന്നും റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മറവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്‌സല്‍ എന്ന 33കാരനാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവറായ തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ഉറയ്‌റ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ചയാണ് സംഭവം. ദമ്മാമില്‍ നിന്നും 165 കിലോമീറ്റര്‍ അകലെ ജൂദായിലാണ് അപകടം സംഭവിച്ചത്. ഡൈനക്ക് പിന്നില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായിരുന്ന ട്രെയ്‌ലറില്‍ ഇടിച്ച് മറിയുകയുമായിരുന്നു. അഫ്‌സലിന്റെ മൃതദേഹം പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെഎംസിസി പ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അനന്തരനടപടികള്‍ സ്വീകരിച്ചുവരുന്നു.

Loading...

നാലുമാസം മുമ്പാണ് അഫ്‌സല്‍ നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. പിതാവ്: ഹമീദ്, മാതാവ്: സുഹറാബി, ഭാര്യ: ശംന, മക്കള്‍: മുഹമ്മദ് അജ്‌നാസ്, ഫാത്തിമ തന്‍ഹ. സഹോദരന്‍: ഫൈസല്‍.