മലയാളി യുവാവ് ബെഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ: മലയാളി യുവാവ് ബഹ്‌റൈനില്‍ മരിച്ചു. തിരുവനന്തപുകം കിളിമാനൂര്‍ സ്വദേശിയായ രാഘവന്റെ മകന്‍ സുജിന്‍ സുകുമാരന്‍ എന്ന 33കാരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

ടൂബ്ലിയിലെ ബ്ലൂവാട്ടര്‍ സീവേജ് ട്രീറ്റ്‌മെന്റ് കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലിചെയ്ത് വരിക ആയിരുന്നു. പനിയെത്തുടര്‍ന്ന് അഞ്ച് ദിവസമായി സുജിന്‍ ക്വാറന്റീനില്‍ ആയിരുന്നു. വെള്ളിയാഴ്ച കോവിഡ് പരിശോധനക്ക് ബഹ്‌റൈന്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തിച്ചപ്പോഴാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയും ചെയ്തത്. അഞ്ജലിയാണ് ഭാര്യ. മൂന്നു വയസ്സുള്ള മകനുണ്ട്. മൃതദേഹം ബഹ്‌റൈനില്‍തന്നെ സംസ്‌കരിക്കും.

Loading...