ജിദ്ദയില്‍ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: ജിദ്ദയില്‍ മലയാളി മരിച്ചു. കോഴിക്കോട് സ്വദേശിയാണ് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചത്. അണ്ടോണ ചക്കിക്കാവ് സ്വദേശി തെക്കെതൊടിയില്‍ കോയ ആണ് മരിച്ചത്. 56 വയസായിരുന്നു. ഇദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഐസിഎഫ് പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. കുറച്ച് കാലമായി ഹംദാനിയയില്‍ ഒരു കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ആഇശ, ഭാര്യ: സക്കീന, മക്കള്‍: നിഹ്മ, നിഹാല്‍, നസല്‍, മരുമകന്‍: അബ്ദുല്‍ ശുക്കൂര്‍.

Loading...