ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി മാമ്മൂൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ്-റെജിമോള്‍ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സുമയിലില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. മഹാരാഷ്ട്ര സ്വദേശി ദേവാന്‍ശും അപകടത്തില്‍ മരിച്ചു.

കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സുഹൃത്തുക്കളുമായി വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ഷംസില്‍ പോയി മടങ്ങവെയാണ് അപകടം.

Loading...