കോവിഡ് 19 ബാധിച്ച് കായംകുളം സ്വദേശി സൗദിയില്‍ മരിച്ചു

കായംകുളം: കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി വിദേശത്ത് മരിച്ചു. കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ പി എസ് രാജീവ് ആണ് മരിച്ചത്. 53 വയസായിരുന്നു. സൗദി അറേബ്യയിലെ ദമാമില്‍ വെച്ചായിരുന്നു മരണം. കടുത്ത പനിയും തൊണ്ട വേദനയും മൂലം രണ്ട് ആഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രോഗം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യ: ബിന്ദു രാജീവ്, മക്കള്‍: അശ്വിന്‍ രാജ്, കാര്‍ത്തിക് രാജ്.

Loading...