ഹൃദയാഘാതത്തെ തുടര്‍ന്ന് പുനലൂര്‍ സ്വദേശി സൗദിയില്‍ അന്തരിച്ചു

റിയാദ് : മലയാളി സൗദിയില്‍ മരണമടഞ്ഞു. പുനലൂര്‍ സ്വദേശി കനാല്‍ ജംഗ്ഷനില്‍ ചീക്കല്‍ പുത്തന്‍ വീട്ടില്‍ പരേതനായ സി.എം യേശുദാസിന്റെയും സാറാമ്മ ദാസിന്റെയും മകന്‍ എബ്രഹാം ദാസ് (ടൈറ്റസ്  44) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. സൗദിയില്‍ തബൂക്കിലാണ് മരണം ഉണ്ടായത്.സൗദിയിലെ പ്രമുഖ ഡയറി കമ്പനിയായ അല്‍ മറായ് തബൂക് ഏരിയ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തബൂക്ക് പ്രിന്‍സ് ഫഹദ് ആശുപ്രതിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതര്‍ ആരംഭിച്ചു. ബിനിതയാണ് ഭാര്യ. എബിന്‍, ആര്‍വിന്‍, അലീന എന്നിവര്‍ മക്കളാണ്.

 

Loading...