മലയാളികൾ ആദ്യം ഗൾഫിലെത്തും, പിന്നെ ഇറാൻ വഴി അഫ്ഗാനിസ്ഥാനിൽ ഭീകര പ്രവർത്തനം പരിശീലിക്കാൻ

കൂടുതൽ മലയാളികൾ ഐ.എസ് ഭീകര സംഘടനയിൽ എത്തിയതായി വിവരം ലഭിച്ചു. ഗൾഫിൽ നിന്നും ഇറാനിൽ എത്തി അവിടെ നിന്നും അഫ്ഗാനിസ്ഥാനിൽ എത്തിയിരിക്കുകയാണിവർ. ഇവരുടെ യാത്രകളും രേഖകളും നല്കി സഹായിക്കുന്നതും കേളത്തുലെ കുടുംബങ്ങൾക്ക് പണം നല്കുന്നതും ബാംഗ്ളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.എസ് ബന്ധം ഉള്ള മലയാളികൾ. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സ്വദേശികളും ദേശീയ അന്വേഷണ ഏജന്‍സി യുടെ നിരീക്ഷണത്തിലോ കസ്റ്റഡിയിലോ ആയിരിക്കുകയാണ്‌. മുമ്പ് 21 മലയാളികളേ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ഇവരായിരുന്നു. കൂടാതെ ഗൾഫിൽ ഉള്ള നിരവധി മലയാളികളേ അഫ്ഗാനിസ്ഥാനിൽ പോരാട്ടത്തിനായി എത്തിച്ചതും ഇവരുടെ സഹായം മൂലം എന്നും സൂചനകൾ. ഐ.എസ് ക്യാമ്പിലേക്ക് ഗൾഫ് മലയാളികൾ അടക്കം ഉള്ളവരെയും കേരളത്തിൽ നിന്നുള്ള മലയാളികളേയും എത്തിക്കുന്ന ഞട്ടിപ്പിക്കുന്ന റിപോർട്ടുകളാണ്‌ പുറത്ത് വരുന്നത്. അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യംചെയ്യുന്നതിനിടയിലാണ് ഇവരെക്കുറിച്ച് എന്‍.ഐ.എ.ക്കു വിവരം ലഭിച്ചത്. നഷീദുലിനേ ഐ.ഐ.എ കസ്റ്റഡിയിൽ എടുത്തതോടെ ഐ.എസ് ബന്ധത്തിൽ ഉൾപെട്ട മലയാളികളേ മുഴുവനായും തിരിച്ചറിയുകയാണ്‌. പലരുടേയും വീടുകളിൽ പോലീസ് സംഘം എത്തി പരിശോധനകൾ തുടരുന്നു. ബന്ധുക്കളുടെ ഫോണുകൾ പരിശോധിക്കുന്നു.വയനാടു സ്വദേശിയും 26-കാരനുമായ നഷീദുലിനെ സെപ്റ്റംബറിലാണ് ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറിയിരുന്നു.

നഷീദുലും ഷിഹാസും ആണ്‌ ഇപ്പോൾ വലയിലായ മലയാളികളായ 2 ഐ.എസ് ഭീകരർ.നഷീദുലും ഷിഹാസും അടക്കമുള്ളവരെ ഐ.എസ്. ആശയങ്ങളില്‍ ആകൃഷ്ടരാക്കാന്‍ പരിശ്രമിച്ച കോട്ടയത്തുനിന്നുള്ളയാളാണ് പ്രധാനമായും എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലുള്ളത്. ബെംഗളൂരുവില്‍ ഒരു കോളേജില്‍ അഡ്മിനിസ്‌ട്രേറ്ററാണ് തബ്‌ലീഗ് അനുയായിയായ ഇയാൾ. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇവര്‍ക്കു സഹായം ചെയ്തവരുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും എന്‍.ഐ.എ. നിരീക്ഷിക്കുന്നുണ്ട്.ബെംഗളൂരു കുമാരസ്വാമി ലേഔട്ടിലെ താമസക്കാരനായ തബ്‌ലീഗ് അനുയായി നഷീദുലുമായും ഷിഹാസുമായും ബന്ധമുണ്ടാക്കി. ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാനാണ് നഷീദുൽ ബെംഗളൂരുവിലെത്തിയത്. ഈ സമയത്ത് 2011-ല്‍ ഷിഹാസിനെ പരിചയപ്പെട്ടു. ഷിഹാസും നഷീദുലും തബ്‌ലീഗ് വിശ്വാസിയുടെ നിര്‍ദേശപ്രകാരം അവിടെ മാര്‍ക്കറ്റിന് അടുത്തുള്ള പള്ളിയില്‍ ജമാഅത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി.ഈ സമയമാണ് ഇരുവരും സക്കീര്‍ നായിക്‌സ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐ.ആര്‍.എഫ്.) ധനസഹായത്തോടെ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും യെമെനി-അമേരിക്കന്‍ മതപ്രസംഗകന്‍ അന്‍വര്‍ അവ്‌ലാകിയെപ്പോലുള്ളവരുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരാവുന്നതും.സക്കീര്‍ നായിക്‌സ് ഫൗണ്ടേഷൻ നല്കിയ പരിശീലനത്തിൽ മുഴുവൻ ഇസ്ളാമു ക്രിസ്തുമതവും തമ്മിലുള്ള താരതമ്യം ആയിരുന്നു. ക്രിസ്തു മതത്തേ തകർക്കുകയോ അതിൽ നുഴഞ്ഞു കയറി പാശ്ചാത്യ നാടുകൾ പിടിച്ചെടുക്കുകയോ ലക്ഷ്യം വയ്ക്കുന്നു. സമ്പത്തിൽ മികച്ചു നില്ക്കുന്ന പാശ്ചാത്യ നാടുകൾ മുഴുവൻ ഇസ്ളാമിലേക്ക് വന്നാൽ ലോകം ഇസ്ളാമിന്റെ കീഴിൽ ആകുമെന്നും പരിശീലനം നല്കിയത്രേ.

പരിശീലനം നല്കി കഴിഞ്ഞാൽ ആദ്യം ഇവരെ ഗൾഫിൽ എത്തിക്കും. തുടർന്ന് ഇറാനിലേക്ക് കടത്തും. ഇറാനിൽ അനധികൃത കുടിയേറ്റക്കാരേ ജയിലിൽ അടക്കുന്നതിനു പകരം അതാത് രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ്‌ ചെയ്യുന്നത്. ഇറാനിൽ എത്തിയാൽ ഇവർക്ക് അഫ്ഗാൻ പാസ്പോർട്ടും രേഖകളും തയ്യാറാക്കി എത്തിക്കാൻ ഐ.എസ് ഏജന്റുമാർ ഉണ്ടായിരുന്നു.ഇറാന്‍ അധികൃതര്‍ ചോദ്യം ചെയ്യുമ്പോള്‍ അഫ്ഗാന്‍കാരനാണെന്നവകാശപ്പെട്ട് തിരിച്ചറിയല്‍ രേഖ നല്‍കും. ഇങ്ങനെ അഫ്ഗാനിസ്താനിലേക്കു നാടുകടത്തപ്പെട്ടാല്‍ അവിടെയുള്ള മലയാളികളായ ഐ.എസ്. ഭീകരരുടെ അടുത്ത് ഇവർ എത്തുകയായി. തുടർന്ന് യുദ്ധ മുറകളിലേക്കും ഭീകര പ്രവർത്തനത്തിലേക്കും എത്തുന്നു.. തൃക്കരിപ്പൂര്‍ സ്വദേശി നഷീദുല്‍ ഹംസഫറിനെ ഇങ്ങനെ അഫ്ഗാനിസ്താനിലെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് അധികൃതരുടെ പിടിയിലാവുന്നതും ഇന്ത്യയിലേക്ക് തിരിച്ചയക്കപ്പെടുന്നതും.

ഇയാളിൽ നിന്നാണ്‌ രഹസ്യങ്ങൾ എല്ലാം പുറത്തായത്.ഇയാളേ ഇപ്പോൾ അഫ്ഗാൻ പട്ടാളം പിടികൂടി ഇന്ത്യക്ക് കൈമാറിയതോടെ കേരളത്തിലെ ഐ.എസ് പദ്ധതികൾ എല്ലാം പുറത്തായിരിക്കുന്നു. നൂറു കണക്കിനാളുകൾ മലയാളികളായവർ ഐ.എസ്.ക്യാമ്പിൽ ഇതിനകം മരിച്ചതായും യുദ്ധത്തിലും പരിശീലനത്തിലും ഉള്ളതായും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ലഭ്യമാകുന്നത്. ഇത്തരത്തിൽ ഉള്ള ആളുകൾ കേരളത്തിൽ തിരിച്ചെത്തിയാൽ അവരിലൂടെ ഐ.എസ് ഭീകരവാദത്തിനു ഇന്ത്യയിൽ വിത്തു പാകുവാൻ സാധിക്കും. രാജ്യത്തേ അസ്ഥിരപ്പെടുത്താനും മറ്റ് ആരാധനാലയങ്ങൾ തകർക്കാനും വൻ സ്ഫോടനങ്ങൾക്കും വഴിമരുന്നിടും. കേരലത്തിൽ ആഴത്തിൽ വേരൂന്നുന്ന ഐ.എസ് ഭീകരവാദത്തിന്റെ വ്യക്തമായ സൂചനകൾ ആണിപ്പോൾ പുറത്തുവരുന്നത്. തെളിവുകളും വ്യക്തവും ശക്തവുമാണ്‌, മലയാളികളായ ഏതാനും ഐ.എസ് ഭീകരന്മാരും കസ്റ്റഡിയിലും എത്തിയതോടെ കേരളത്തിൽ നടക്കുന്ന വലിയ ഭീകരവാദ വളർച്ചയാണ്‌ പുറത്തുവരുന്നത്.

Top