മലയാളി യുവാവ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചു, പ്രതിയുടെ ദൃശ്യം സിസിടിവിയില്‍

 

മലയാളി യുവാവ് അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. ഷാര്‍ജ റോളയില്‍ കഴിഞ്ഞ 52 വര്‍ഷമായി ഇംപ്രിന്റ് എമിറേറ്റ്സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകന്‍ നീല്‍ പുരുഷ് കുമാര്‍ (29) ആണ് അമേരിക്കയിലെ ബ്രന്‍ഡിഡ്ജില്‍ കൊല്ലപ്പെട്ടത്. ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.

Loading...

ബുധനാഴ്ച രാവിലെ ആറുമണിക്ക് സ്ഥാപനം തുറന്ന് അല്‍പം കഴിഞ്ഞപ്പോഴായിരുന്നു ദുരന്തം. കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. നീലിന്റെ സഹോദരിമാരായ നിമയും നിതാഷയും അമേരിക്കയിലുണ്ട്. വിവരമറിഞ്ഞ് മാതാപിതാക്കള്‍ അമേരിക്കയിലെത്തി. മൃതദേഹം അമേരിക്കയില്‍ സംസ്‌കരിക്കും. അവിവാഹിതനാണ്.