കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു, ഖബറടക്കം റിയാദില്‍

റിയാദ്: കോവിഡ് ബാധയെ തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ വളവുപച്ച സ്വദേശി നാസര്‍ ഹസ്സന്‍കുട്ടിയാണി റിയാദില്‍ മരിച്ചത്. 60 വയസായിരുന്നു, കഴിഞ്ഞ പത്ത് ദിവസമായി റിയാദിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും കാര്യമുണ്ടായില്ല.

കഴിഞ്ഞ ഇരുപത് വര്‍ഷമായി റിയാദില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു നാസര്‍ ഹസ്സന്‍. ഇദ്ദേഹം പുതിയ വിസയ്ക്ക് സൗദിയില്‍ എത്തിയിട്ട് ഒരു വര്‍ഷം ആയി. ഭാര്യ ഷാജിറാ ബീവി, മക്കള്‍ ഷമീം (23) ഷെമീര്‍ (26). മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാനുള്ള രേഖകള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയാദിലെ മന്‍സൂരിയ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറം അറിയിച്ചു.

Loading...