ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ വിദ്യാർഥിനിയായ മദാമയെ പീഡിപ്പിച്ച മലയാളി കുടുങ്ങി.

മെൽബൺ: മെൽ ബണിൽ സ്ത്രീ പീഡനക്കേസില്‍ മലയളി പോലീസുകാരൻ കുടുങ്ങി. പോലീസിലേ പണികൂടാതെ ഇദ്ദേഹത്തിന് സൈഡ് ബിസിനസായി ഡ്രൈവിങ് പഠിപ്പിക്കലും ഉണ്ടായിരുന്നു. പഠിപ്പിക്കുന്നതിനിടെ വിദ്യാർഥിയായ മദാമയെ ഇദ്ദേഹം പതിവായി ശല്യം ചെയ്തിരുന്നു. ഈ സ്ത്രീ പോലീസിൽ പരാതിപെടുകയും തുടർന്ന് പോലീസ് നടത്തിയ ഒളിക്യാമറ നിരീക്ഷണത്തിൽ മലയാളി കുടുങ്ങുകയായിരുന്നു. പോലീസിലെ പണിപോയതു കൂടാതെ ഇദ്ദേഹത്തിനെതിരേ കേസും എടുത്തിട്ടുണ്ട്. ശരീരത്തിൽ ഘടിപ്പിക്കുന്ന ഒളിക്യാമറ പോലീസ് സ്ത്രീയുടെ വസ്ത്രത്തിൽ ഒളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 3 വർഷമായി മെൽബണിലെ സ്പ്രിംഗ് വെയിൽ സ്റ്റേഷനിലെ പോലിസ് കോണ്‍സ്റ്റബിളായിരുന്നു ഇയാൾ.