ബഹ്‌റൈനില്‍ മലയാളി നേഴ്‌സ് മരിച്ച നിലയില്‍

മനാമ: ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈന്‍ അല്‍ ഹദ്ദാദ് മോട്ടോഴ്‌സിലെ ജീവനക്കാരന്‍ ചെങ്ങന്നൂര്‍ കാരക്കാട് സിതാര ഹൗസില്‍ പ്രിന്‍സ് ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ പ്രിയങ്ക (31) യെയാണ് വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകന്‍ ആരോണ്‍ പ്രിന്‍സ് നാട്ടിലാണ്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയയ്ക്കും.