റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും കുഞ്ഞുമാണ് മരണപ്പെട്ടത്. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ് (49), ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന് എന്നിവരാണ് മരിച്ചത്.
കുടുംബം മദിന സന്ദര്‍ശിച്ച ശേഷം ജിദ്ദയിലേക്ക് തിരിച്ച് വരികയായിരുന്ു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും ഇടയില്‍ അംന എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മരണപ്പെട്ട അബ്ദുല്‍ റസാഖ് താഇഫിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു.
Loading...