കൊച്ചി: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പട്ടികയില്‍ ഏഴു മലയാളികളും. കോട്ടയം സ്വദേശികളായ സഹോദരങ്ങളായ വ്യവസായികള്‍, കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയുടെ ഉടമസ്ഥരില്‍ ഒരാളുടെ ഭാര്യ, തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍, തൃശ്ശൂരിലെ പ്രമുഖ വ്യവസായി, ബഹ്‌റിനില്‍ സ്ഥിരതാമസമാക്കിയ രണ്ടു സഹോദരങ്ങള്‍ എന്നിവരാണ് പട്ടികയിലുള്ളത്. ആദായനികുതി വകുപ്പിന്റെ അന്വേഷണ ഡയറിയില്‍ നിന്ന് വെളിപ്പെട്ടതാണ് ഈ വിവരങ്ങള്‍
ഇതുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 121 കേസുകളാണ് ആദായനികുതി വകുപ്പ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കണക്കില്‍പെടാത്ത 4479 കോടി രൂപയാണ് ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കടക്കമുള്ള പലയിടത്തും ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്.എച്ച്.എസ്.ബി.സിയില്‍നിന്ന് ലഭിച്ച 628 അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ 121 പേരെക്കുറിച്ച് ആദ്യം അന്വേഷിക്കുന്നത്. ഇതിനു പുറമെ, രാജ്യത്തിനകത്ത് 14957.95 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും ഇത് അന്വേഷിക്കുകയാണ്. എന്നാല്‍ ഇവരെ കൂടാതെ വേറെ മലയളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍