വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു

വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേപ്രകാരം 2018-ല്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ 34.17 ലക്ഷമാണ്. 2014-ല്‍ ഇത് 36.5 ലക്ഷമായിരുന്നു. വിദേശത്ത് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014-ല്‍ 24 ലക്ഷം പേര്‍ വിദേശത്ത് പോയപ്പോള്‍ 2018-ല്‍ ഇത് 21.2 ലക്ഷമായി കുറഞ്ഞു.

2018ല്‍ 12.94 ലക്ഷം പേരാണ് വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയത്. 2014-ല്‍ ഇത് 11.5 ലക്ഷമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ എണ്ണം കുറഞ്ഞത് 2.36 ലക്ഷമാണ്.

അറബ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് പ്രധാനമായും മലയാളികള്‍ ഏറെയുള്ളത്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് കാണുവാന്‍ ക്ലിക്ക് ചെയ്യുക