രണ്ടു ദിവസം മുമ്പ് ഷാർജയിൽ കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി

Loading...

ഷാർജ: രണ്ടു ദിവസം മുമ്പ് ഷാർജയിൽ കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൌണ്ടന്റായ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പള്ളിൽ ദീപു സോമൻ (39)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

രണ്ടുദിവസം മുമ്പ് ഓഫീസിൽ പോകാൻ വീട്ടിൽനിന്നും ഇറങ്ങിയതായിരുന്നു ദീപു. പിന്നീട് ദീപുവിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് കാർ കിടക്കുന്നത് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Loading...

പരേതനായ സോമന്റെയും ലിസമ്മയുടേയും മകനാണ്. ഭാര്യ റിങ്കു, മക്കൾ: ഇവാൻ, എൽവിന