ക്വാലാലംപൂർ : മലേഷ്യൻ വിമാനം വീണ്ടും ആകാശയാത്രക്കാരിൽ ഭയപ്പാടുണ്ടാക്കി. ഒരു മണിക്കൂർ വഴിതെറ്റി വിമാനം ആകാശത്ത് അലഞ്ഞു. അതും 13 മുതൽ 14 കിലോമീറ്റർ വരെ ഉയരത്തിൽ. പലപ്പോഴും റഡാർ സന്ദേശങ്ങൾക്ക് പുറത്താവുകയും അവ തിരിച്ചറിയാൻ കഴിയാതെ വരികയും ചെയ്തു.

ക്രിസ്മസ് ദിനത്തിൽ നടന്ന ആകാശ ഭീതി മലേഷ്യൻ വിമാന അധികൃതർ അതീവ രഹസ്യമാക്കി സൂക്ഷിക്കുകയായിരുന്നു. ഇന്റർ നാഷ്ണൽ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പേട്ടാണിപ്പോൾ വാർത്ത പുറത്തായത്.

Loading...

എംഎച്ച്–132 വിമാനമാണ് തെറ്റായ ദിശയിൽ സഞ്ചരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ‍ആകാശ ദുരന്തങ്ങൾ മലേഷ്യൻ എയർലൈൻസിൽ തുടർക്കഥയാകുന്നതിനിടെയാണ് പുതിയ സംഭവം.ഒാക്ക്‌ലൻഡിൽ നിന്നും ക്വാലംലംപൂരിലേക്ക് ഒാസ്ട്രേലിയ വഴി വടക്ക്‌–പടിഞ്ഞാറൻ ദിശയിലാണ് വിമാനത്തിന് സഞ്ചരിക്കേണ്ടിയരുന്നത്. എന്നാൽ സംഭവ ദിവസം വിമാനം ഒരു മണിക്കൂറോളം തെക്ക് ദിശയിലേക്കാണ് സഞ്ചരിച്ചതെന്നാണ് റഡാർ വിവരങ്ങൾ പറയുന്നത്. പ്രാദേശിക സമയം 2.23നാണ് വിമാനം പറന്നത്.മലേഷ്യയിൽ നിന്നും ന്യൂസിലാന്റിലേക്ക് കയറിയ മലയാളി കുടുംബവും വിമാനത്തിൽ ഉണ്ടായിരുന്നു.

2014 മാർച്ച് 8ന് 239 യാത്രക്കാരുമായി പോയ മലേഷ്യൻ എയർലൈൻലസിന്റെ എംഎച്ച് 370 വിമാനം കാണാതായിരുന്നു. വിമാനം തെറ്റായ ദിശയിൽ സഞ്ചരിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ പൂർണമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പിന്നീട്  മറ്റൊരു മലേഷ്യൻ എയർലൈൻസും തകർന്നിരുന്നു. 298 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

മുൻ കൂട്ടി തീരുമാനിച്ചത്ലും ഒന്നര മണിക്കൂറോളം വൈകി ഒടുവിൽ വഴിതെറ്റിയ വിമാനം ലക്ഷ്യ സ്ഥാനത്ത് എത്തി. എന്നാൽ നടന്ന വിവരങ്ങൾ പൈലറ്റ് യാത്രക്കാരിൽനിന്നും മറച്ചുവയ്ച്ചു. യാത്രക്കാരിൽ ഭീതി വിതയ്ക്കുകയാണ്‌ പലപ്പോഴും മലേഷ്യൻ വിമാനങ്ങളുടെ താളം തെറ്റിയുള്ള സർവീസുകൾ. ഓസ്ട്രേലിയയിലും ന്യൂസ് ലാന്റിലും പതിനായിരക്കണക്കിന്‌ മലയാളികളുടെ മലേഷ്യൻ , എയർ ഏഷ്യൻ വിമാനത്തിലാണ്‌.