മലേഷ്യന്‍ ഓപ്പണ്‍: സൈനയും ശ്രീകാന്തും രണ്ടാം റൗണ്ടില്‍

ക്വലാലംപുര്‍: മലേഷ്യന്‍ ഓപ്പണില്‍ ഉജ്ജ്വല വിജയവുമായി സനയും ശ്രീകാന്തും. സൈന നേഹ്‌വാളും കെ. ശ്രീകാന്തും മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഇന്തോനേഷ്യന്‍ എതിരാളി മരിയ ഫെബി കുസുമസ്‌റ്റ്യുട്ടിയെ തോല്‍പ്പിച്ചാണു ലോക ഒന്നാം നമ്പര്‍ സൈന രണ്ടാം റൗണ്ടിലേക്കു കടന്നതു്‌. സ്‌കോര്‍: 21–13, 21–16.

ഇംഗ്ലണ്‌ടിന്റെ മലയാളി താരം രാജീവ്‌ ഔസേഫിനെ 10–21, 21–15, 22–24 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണു ശ്രീകാന്ത്‌ രണ്ടാം റൗണ്ടിലെത്തിയത്‌. ചൈനയുടെ യാവോ സൂവാണു രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളി. ലോക 16–ാം നമ്പര്‍ ടിയാന്‍ ഹൂവേയെയാണു രണ്ടാം റൗണ്ടില്‍ ശ്രീകാന്ത്‌ നേരിടുക.

Loading...