വനിതാ കണ്ടക്ടര്‍ക്കൊപ്പം പുരുഷയാത്രക്കാര്‍ ഇരിക്കരുത്; കെഎസ്ആര്‍ടിസി ബസില്‍ നോട്ടീസ്

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ബസുകളില്‍ കണ്ടക്ടര്‍ സീറ്റിനോട് ചേര്‍ന്നുള്ള സീറ്റില്‍ വനിതാ കണ്ടക്ടര്‍ മാര്‍ക്കൊപ്പം വനിതാ യാത്രക്കാര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളുവെന്ന് കെഎസ്ആര്‍ടിസി. ഇത് സംബന്ധിച്ച അറിയിപ്പ് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചു തുടങ്ങി. 2020ല്‍ തന്നെ കെഎസ്ആര്‍ടിസി ഈ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും യാത്രക്കാരുടെ ശ്രദ്ധയില്‍ പെടാത്തതാണ് നോട്ടീസ് പതിക്കുവാന്‍ കാരണം.

ബസില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് വനിതാ കണ്ടക്ടര്‍മാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഇത്തരത്തില്‍ ഒരു നിര്‍ദേശം 2020 തില്‍ തന്നെ എത്തിയെങ്കിലും വനിതാ കണ്ടക്ടര്‍ക്കൊപ്പം പുരുഷന്‍മാരും യാത്ര ചെയ്യുന്നതായി വീണ്ടും പരാതി വന്നതോടെയാണ് നോട്ടസ് പതിക്കുവാന്‍ കാരണം.

Loading...