കേരളത്തിലെ വ്ലോ​ഗർമാരെ കരി വാരിത്തേക്കാൻ ശ്രമം നടക്കുന്നു; മല്ലു ട്രാവലർ

കൊച്ചി : ഇ-ബുൾജെറ്റ് വിഷയത്തോടെ സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചർച്ചാ വിഷയം വ്ലോ​ഗർമാരെക്കുറിച്ചാണ്. പലരും മോശം രീതിയിലുള്ള വിമർശനങ്ങൾത്ത് വിധേയമാകേണ്ടി വരുന്നുണ്ട്. പ്രശസ്ത വ്ലോ​ഗറായ മല്ലു ട്രാവലർ നേരത്തെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെയായിരുന്നു യൂട്യൂബ് വ്ലോഗർ മല്ലു ട്രാവലറിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

‘താൻ വണ്ടി മോഡിഫിക്കേഷൻ ചെയ്യുമെന്നും, പൈസയും ടാക്‌സും കൊടുത്ത് വണ്ടി മേടിച്ചിട്ട് മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്ത് വെച്ച് കാണാം’- എന്നായിരുന്നു മല്ലു ട്രാവലർ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇത് വിവാദമായതോടെ ഇപ്പോഴിതാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്ലു ട്രാവലർ. വിവാദ പരാമർശമുള്ള വീഡിയോ ഒരു വർഷം മുമ്പുള്ളതാണ്. അന്ന് തന്റെ വാഹനത്തെ കുറിച്ച് മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചിരുന്നുവെന്നും മല്ലു ട്രാവലർ പറഞ്ഞു. രണ്ട് വ്‌ളോഗേഴ്‌സിന്റെ തെറ്റിന് മുഴുവൻ വ്‌ളോഗേഴ്‌സിനെയും കുറ്റക്കാരാക്കുന്നതായും ആമിനയെന്ന തന്റെ ബൈക്ക് കേരളത്തിൽ മോഡിഫിക്കേഷനോടെ ഓടിച്ചിരുന്നില്ലെന്നും മല്ലു ട്രാവലർ വ്യക്തമാക്കി.

Loading...