മാമാങ്കത്തിലെ ലുക്ക് കണ്ട് സുല്‍ഫത്തും ദുല്‍ഖറും ചിരിച്ചു, താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണം മമ്മൂട്ടി പറയുന്നു

പലപ്പോഴും കഥാപാത്രങ്ങള്‍ക്കായി പല മേക്കോവറുകളും നടത്തി ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. ഈ പ്രായത്തിലും ഒട്ടും തളരാത്ത സൗന്ദര്യത്തിന്റെ രഹസ്യവും വ്യക്തമായി താരം പങ്കുവെച്ചിട്ടില്ല. താരത്തിന്റേതായി തിയേറ്ററുകളിലെത്തുന്ന പുതിയ ചിത്രം മാമാങ്കമാണ്. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സ്‌ത്രൈണ സ്വഭാവമുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്തെത്തിയിരുന്നു. വന്‍ സ്വീകരണമായിരുന്നു ഇതിന് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചത്.

മാമാങ്കത്തില്‍ സ്ത്രീ വേഷത്തിലും മമ്മൂട്ടി എത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ത്രൈണ ഭാവത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടച്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയും ചിത്രം പങ്കുവെച്ചിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വന്‍ ഹിറ്റായി. സോഷ്യല്‍ മീഡിയകളില്‍ താരത്തിന്റെ ലുക്കിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തി. ഈ ഫോട്ടോ കണ്ടതിന് ശേഷം സുല്‍ഫത്തും ദുല്‍ഖറും പ്രതികരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു. രസകരമായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

Loading...

താന്‍ വീട്ടിലുള്ള സമയത്താണ് പത്മകുമാര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. ദുല്‍ഖറും അമാലും മറിയവും കൂടെയുണ്ടായിരുന്നു. ഈ ഫോട്ടോ കണ്ടതും നിര്‍ത്താതെ ചിരിക്കുകയായിരുന്നു അവര്‍. 5 മിനിറ്റോളം ആ ചിരി തുടരുകയായിരുന്നു. ആദ്യം ഈ ലുക്ക് കണ്ടപ്പോള്‍ തനിക്കും ചിരി വന്നിരുന്നു. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇതായിരുന്നു.

വാപ്പച്ചിക്ക് ഇത്രയും മേക്കപ്പ് ചെയ്യാമെങ്കില്‍ ആ മീശയും താടിയും കൂടി അങ്ങ് മാറ്റാമായിരുന്നില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. അങ്ങനെ ചെയ്യാതിരിക്കാന്‍ സംവിധായകന്‍ മണ്ടനൊന്നുമല്ല.അത് ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അതേക്കുറിച്ച് മനസ്സിലാവും. സുല്‍ഫത്തിന് ഈ ലുക്ക് കാണിച്ചപ്പോഴും ചിരിയായിരുന്നു. താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണമെന്നും മമ്മൂട്ടി പറയുന്നു.