അന്നത്തെ വക്കീൽ കുപ്പായത്തിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഇന്ന് സുപ്രീംകോടതി ജഡ്ജിയായേനെ, ജസ്റ്റിസ് സിറിയക് ജോസഫിന്റെ വാക്കുകൾ

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാമാങ്കം ഓഡിയോ പ്രകാശന വേദിയിൽ വെച്ചാണ് ജസ്റ്റിസ് തമാശ രൂപേണ ഇത് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ. നിറഞ്ഞ കയ്യടിയോടെയാണ് ഇൗ വാക്കുകളെ വേദി സ്വീകരിച്ചത്.

സിനിമാക്കാരുടെ പരിപാടിയിൽ തന്നെയെന്തിന് വിളിച്ചുവെന്ന് സംശയമുണ്ടായിരുന്നു. ചിലപ്പോള്‍ പ്രേക്ഷക പ്രതിനിധിയായിട്ടാവും എന്ന് കരുതി. ന്യായാധിപന്മാരും സിനിമ കാണുന്നവരാണെന്ന് ജനം മനസ്സിലാക്കട്ടെ. ഒരു ചാവേറിന്‍റെ മനോ വ്യാപരത്തോടെ വേണുവും പത്മകുമാറും ഈ സിനിമയ്ക്കായി മുന്നിട്ടിറങ്ങിയത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വക്കീല്‍ പണി മമ്മൂട്ടി തുടങ്ങിയിരുന്നേല്‍ ഇപ്പോള്‍ സുപ്രീം കോടതി ജഡ്ജിയാകുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം താൻ സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഭരത് അവാര്‍ഡ് നേടുമായിരുന്നുവെന്നും കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Loading...

‘മാമാങ്കം’ ഒരു വലിയ ചരിത്രമാണെന്നും ചരിത്രം പറയുന്ന സിനിമയാണെന്നും സിനിമയുടെ നിര്‍മ്മാണം തന്നെ ഒരു വലിയ ചരിത്രമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ചരിത്രമാകാന്‍ പോകുന്നൊരു സിനിമയാണിത്. ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യം ഈ സിനിമയുടെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.