ഈ പ്രായത്തിലും യൗവ്വനക്കാരേ വെല്ലുന്ന സൗന്ദര്യം, 4നായികമാർക്കൊപ്പം മമ്മുട്ടി

ഈ താരരാജാവിനൊപ്പം നാല് താരസുന്ദരികൾ കൂടി ചേർന്നപ്പോൾ സംഭവം കളറായി. അവരാകട്ടെ ആകെ എക്‌സൈറ്റഡും, മമ്മുട്ടിയുടെ മുന്നിൽ ഇത്തിരി പരുങ്ങി..അവരുടെ ആകർഷണീയത പോലും മമ്മുട്ടി മായ്ച്ചു കളയുന്നുവോ.മമ്മുട്ടിയുടെ നിത്യ ഹരിയ യൗവ്വനം വീണ്ടും വാർത്തകളിലേക്ക്. കൗമാരക്കാരനോ..യൗവനമോ എന്തോ എന്നു പോലും സംശയം. മുഖത്തേ മസിലുകളും, പുരികവും, ശരീര വടിവുകളും എല്ലാം ഉഗ്രൻ. മമ്മുട്ടി കൂടുതൽ സുന്ദരനാകുന്നു. ഇതാ 4 സുന്ദരികൾ മമ്മുട്ടിക്കൊപ്പം.എന്തുതന്നെയായാലും വ്യത്യസ്‌ത കോസ്‌റ്റ്യൂമിൽ, ലുക്കിൽ, ഗെറ്റപ്പിൽ ഈ നാലു സുന്ദരിമാരും ആ സുന്ദരനും ‘പൊളിച്ചു’ എന്നുതന്നെ വേണം പറയാൻ 4 നായികമാർക്ക് ഒപ്പം മമ്മുട്ടിയുടെ ഫോട്ടോ ഷൂട്ട് പുറത്തുവിട്ടത് വനിത മാസികയാണ്‌.മമ്മൂക്കയുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാനാണ് എല്ലാവർക്കും തിടുക്കം. ഈ വയസ്സിലും ഇത്രയും സുന്ദരനായിരിക്കണമെങ്കിൽ എന്തെങ്കിലും ഒക്കെ രഹസ്യങ്ങൾ ഉണ്ടാകുമെന്നത് തീർച്ചയല്ലേ? വനിതാ ഫോട്ടോ ഷൂട്ടിലും താരം എത്തിയത് കിടുലുക്കിൽ തന്നെയാണ്. കണ്ടാൽ ആരും ഒന്ന് നോക്കിയിരുന്നുപോകും.

നാലുപേർക്കും സ്‌പെഷ്യൽ ആയിരുന്നു ഈ ഫോട്ടോഷൂട്ട് കാരണം മമ്മൂക്ക ആയതുകൊണ്ടുതന്നെ. വനിതാ കവർഷൂട്ട് ചെയ്യുന്നത് മമ്മൂക്കയോടൊപ്പമാണെന്നുള്ള അദീതി രവിയുടെ സംസാരത്തിൽ തന്നെ ആ എക്‌സൈറ്റ്മെന്റും നമുക്ക് കാണാൻ സാധിക്കും. ഇക്കയുടെ ഒപ്പം ഇവരെല്ലാം കൂൾ ആയിരുന്നു.

 

Top