വര്‍ക്കൗട്ടിന് ലോക്ക്ഡൗണില്ല, സ്‌റ്റൈലിഷ് ഫോട്ടോ പങ്ക് വെച്ച് മമ്മൂട്ടി

ലോക്ക്ഡൗണ്‍ തുടങ്ങിയിട്ട് മമ്മൂട്ടി ഇത് വരെ വീടിന് പുറത്തിറങ്ങിയിട്ടില്ല. മാസങ്ങളായി വാപ്പച്ചി വീടിന് പുറത്തിറങ്ങിയിട്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ലോക്ക്ഡൗണില്‍ വീട്ടിലെ വര്‍ക്ക് ഔട്ട് സമയത്തെ മിറര്‍ സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാന്‍ വാപ്പച്ചിക്ക് ഒത്തിരി ഇഷ്ടമാണെന്നും എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് നോക്കാമെന്നതാണ് വാപ്പച്ചിയുടെ ഇപ്പോഴത്തെ ചലഞ്ചെന്നും ദുല്‍ഖര്‍ അന്ന് പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്തെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന സ്‌റ്റൈലിഷ് ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.അനു സിത്താര, വിജയ് യേശുദാസ്, ആന്റണി വര്‍?ഗീസ് പെപ്പെ, ആഷിക് അബു എന്നിങ്ങനെ പല താരങ്ങളും കമന്റുകളുമായി എത്തിക്കഴിഞ്ഞു. അര മണിക്കൂറിനുള്ളില്‍ പതിനാലായിരത്തിലധികം കമന്റുകളും ഒന്നേകാല്‍ ലക്ഷത്തിലധികം ലൈക്കുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതിനിടെയായിരുന്നു ലോക്ക് ഡൗണ്‍.

Loading...

സിബിഐ സീരീസ് അഞ്ചാം ഭാഗം, ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയാണ് മാര്‍ച്ചിന് ശേഷം മമ്മൂട്ടിയുടേതായി ചിത്രീകരിക്കാനുണ്ടായിരുന്നത്. പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും കൊവിഡ് കാലത്ത് താമസം മാറ്റിയിരുന്നു.