ഇന്ത്യയിലെ ആദ്യത്തെ മാരുതി 800 കാര്‍ സ്വന്തമാക്കാനുള്ള ആഗ്രഹമറിയിച്ച് വാഹനപ്രേമി കൂടിയായ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. 32 വര്‍ഷം മുമ്പ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ജോലിക്കാരനായ ഹര്‍പാല്‍ സിംഗ് നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ ആ മാരുതി ഇന്ന് തെരുവില്‍ തുരുമ്പു പിടിച്ചുകിടക്കുകയാണ്. 1983 ഡിസംബര്‍ 14ന് നടന്ന വിപുലമായ ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഹര്‍പാലിന് ആ കാര്‍ സമ്മാനിച്ചത്. 2010ല്‍ മരിക്കുന്നത് വരെ ഹര്‍പാല്‍ തന്റെ മാരുതി കാറിനെ സംരക്ഷിച്ചുപോന്നു. ഹര്‍പാലിന്റെ ഭാര്യ ഗുല്‍ഷാന്‍ബീര്‍ കൗര്‍ 2012ല്‍ മരിച്ചതില്‍ പിന്നെ ആ കാര്‍ മരണം കാത്തുകിടക്കുകയാണ്.

ഹര്‍പാലിന്റെ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലുള്ള ഹര്‍പാലിന്റെ വസതിയിലാണ് കാറുള്ളത്. ഹര്‍പാലിന്റെ മക്കള്‍ ഇടക്ക് കാര്‍ ഓടിക്കാറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത സ്ഥിതിയാണ്. നേരത്തെ മാരുതി സുസുക്കി കാര്‍ തിരിച്ചെടുക്കാന്‍ തയ്യാറായി രംഗത്ത് വന്നിരുന്നു.

Loading...

first-maruti-800

ഇതിനിടെയാണ് മാരുതി സ്വന്തമാക്കാന്‍ മലയാളത്തിന്റെ മഹാനടന്‍ രംഗത്തെത്തിയിരിക്കുന്നത്. നമ്മുക്കത് വാങ്ങാം.അതിനായി എന്താണ് ചെയ്യേണ്ടതെന്ന് മമ്മൂട്ടി ആരാഞ്ഞുവെന്ന് റിപ്പോര്‍ട്ട്. അത് വെറുമൊരു കാറല്ലെന്നും ആ കാറില്‍ ഇന്ത്യയുടെ ചരിത്രമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ത്യയിലെ ആദ്യ മാരുതി കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹമറിയിച്ച് അദ്യമെത്തിയ സെലിബ്രിറ്റിയാണ് മമ്മൂട്ടി. മമ്മൂട്ടി സ്വന്തമാക്കിയ ആദ്യ കാറും മാരുതിയായിരുന്നു. മൂന്ന് മാരുതി കാറുകള്‍ മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്.

‘അതൊരു കാര്‍ മാത്രമല്ല, രാജ്യത്തെ സാധാരണക്കാരിലേക്ക് വാഹന വിപ്ലവം കൊണ്ടുവന്ന നാലുചക്ര അത്ഭുതമാണത്. എനിക്കോര്‍മ്മയുണ്ട് ആ കാറിന്റെ കൈമാറ്റചടങ്ങും അതിനെതുടര്‍ന്നുള്ള വാര്‍ത്തകളും’ മമ്മൂട്ടിയെ പറഞ്ഞു.

first-maruti-800-2

‘ആ കാര്‍ വീടിന്റെ ഒഴിഞ്ഞ മൂലയില്‍ ആരും ഉപയോഗിക്കാതെ കിടക്കുന്നതിന് ഹര്‍പാലിന്റെ മക്കള്‍ക്ക് പലകാരണങ്ങളും പറയാനുണ്ടാകും. എന്നാല്‍ ആ കാര്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആ കാര്‍ വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. അത് എനിക്ക് വേണ്ടിയല്ല. വരും തലമുറയ്ക്ക് വേണ്ടി, ഈ കാറില്‍ നിന്നാണ് ഇന്ത്യയിലെ വാഹന വിപ്ലവം തുടങ്ങിയതെന്ന് ഓര്‍മ്മിപ്പിക്കാന്‍’ മമ്മൂട്ടി പറഞ്ഞു.