Connect with us

Don't Miss

ഉപ്പൂപ്പയുടെ മടിയിൽ മറിയത്തിന്‍റെ കുട്ടിക്കളി: കൊച്ചു മകളോടൊത്തുള്ള താരത്തിന്‍റെ ചിത്രം വൈറൽ

Published

on

മെഗാതാരം മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കൊച്ചു മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകൻ ദുൽഖറിന്‍റെ മകൾ മറിയം അമീറ സൽമാനുമായിട്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. 2017 മെയ് അഞ്ചിനാണ് ദുൽഖർ അമാൽ സൂഫിയ ദമ്പദികൾക്ക് പെൺകുഞ്ഞ് പിറന്നത്. പിന്നീട് കുഞ്ഞിന്‍റെ ചിത്രങ്ങൾ ദുൽഖകർ തന്നെ പങ്കു വയ്ക്കാറുണ്ടായിരുന്നു.

Don't Miss

മോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് താഴെ തീപിടിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍; സുരക്ഷാവീഴ്ച

Published

on

അലിഗഡ്: തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് താഴെ തീപിടിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. സ്റ്റേജില്‍ എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക വിവരം. സ്റ്റേജില്‍ വൈദ്യുതോപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് കരാറെടുത്ത കരാറുകാരനടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസും ചുമത്തി. തീപിടിച്ച ഉടന്‍ തന്നെ ഇത് കണ്ടെത്താന്‍ സാധിച്ചതിനെ തുടര്‍ന്ന് വേഗത്തില്‍ തന്നെ അണച്ചു.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗം തടസപ്പെട്ടില്ല. സുരക്ഷാ ജീവനക്കാരാണ് ആരും അറിയാതെ തന്നെ തീയണച്ചത്. എന്നാല്‍ മോദിയുടെ പ്രസംഗം തീര്‍ന്ന ഉടന്‍ തന്നെ കരാറുകാരനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ തൊഴിലാളികളാണ് പിടിയിലായ മറ്റ് രണ്ട് പേര്‍ എന്നാണ് വിവരം.

Continue Reading

Don't Miss

സ്വാതന്ത്ര്യം കിട്ടിയത് അറിയാത്തവര്‍ പോലും വയനാട്ടിലുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published

on

വയനാട് : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി വോട്ട് തേടുന്നത് വയനാടിന്റെ വികസനത്തിലൂന്നി. മറ്റ് മണ്ഡലങ്ങളില്‍ ശബരിമല വിഷയമടക്കം മുഖ്യവിഷയമാക്കി ഉയര്‍ത്തിക്കാട്ടുമ്‌ബോഴാണ് വികസനപാതയില്‍ വയനാടിന്റെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടി തുഷാര്‍ വോട്ട് തേടുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ചവര്‍ വയനാടിന്റെ വികസനത്തെ കുറിച്ച് മറന്ന് പോയെന്ന് അദ്ദേഹം ആരോപിക്കുന്നു. പതിനായിരക്കണക്കിന് കോടിരൂപ വയനാടിന്റെ വികസനത്തിനായി വിനിയോഗിച്ചുവെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വീമ്ബ് പറയുമ്‌ബോഴും വയനാടിലെത്തിയാല്‍ ഇതൊന്നും കാണാനാവില്ലെന്ന് അദ്ദേഹം പറയുന്നു.

രാജ്യത്തിന് സ്വതന്ത്ര്യം കിട്ടിയത് ഇത് വരെ അറിയാത്തവര്‍ പോലും വയനാട്ടിലുണ്ടെന്നും, ശുദ്ധജലമോ വൈദ്യുതിയോ എത്താത്ത ഇടങ്ങള്‍ വയനാട്ടിലുണ്ടെന്നും സന്ദര്‍ശനത്തിലൂടെ തനിക്ക് മനസിലായെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. വയനാടിന്റെ വികസമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നത്.

രാജ്യത്തെ മതേതര പാര്‍ട്ടി എന്‍.ഡി.എയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ ലഹളപോലും ഉണ്ടായിട്ടില്ല, എല്ലാ മതവിഭാഗങ്ങളെയും ഒരു മാലയിലെ മുത്തുമണികളെ പോലെ കാത്തുസൂക്ഷിക്കാന്‍ എന്‍.ഡി.എയ്ക്കായി എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Continue Reading

Don't Miss

മോദിയെ വാരാണസിയില്‍ നേരിടാന്‍ പ്രിയങ്ക ഗാന്ധി.. രാജ്യം കണ്ട കനത്ത മത്സരത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു

Published

on

പ്രധാന സ്ഥാനാര്‍ത്ഥികളെ നേര്‍ക്കുനേര്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഇതിന്റെ തുടക്കമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാരാണസിയില്‍ നേരിടാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഹൈക്കമാന്റിനോടാണ് പ്രിയങ്ക നിലപാട് അറിയിച്ചത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാന്റാണ് സ്വീകരിക്കുക.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനഘട്ടത്തിലായ മെയ് 19നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

അതേസമയം, വാരാണസിയില്‍ മോദിക്കെതിരെ ബി.എസ്.പി- എസ്.പി സഖ്യം ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സൂചനയുണ്ടായിരുന്നു. 2022ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ താഴെയിറക്കുകയെന്നതാണ് പ്രിയങ്കയെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം.

Continue Reading

Trending