Entertainment Movies

ഇത്രയും വര്‍ഷത്തെ എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രം; പന്ത്രണ്ട് കൊല്ലത്തെ ഗവേഷണത്തിന്റെ ഫലം: മമ്മൂട്ടി

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് പ്രഖ്യാപിച്ചു. വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായാണ് മലയാള സിനിമയില്‍ പുതുചരിത്രം കുറിക്കാന്‍ ആരാധകരുടെ പ്രിയ താരമെത്തുന്നത്.

“Lucifer”

ഫെയ്‌സ്ബുക്കിലൂടെ മെഗാതാരം തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്ലാദവും പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയാണ് ചിത്രത്തിന്റെ സവിശേഷതയെന്നും മമ്മൂട്ടി കുറിച്ചിട്ടുണ്ട്. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.

17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്കുള്ള നന്ദിയും മെഗാസ്റ്റാര്‍ വ്യക്തമാക്കി. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മാത്യു തിരക്കഥയൊരുക്കി ഗിരീഷ് ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന അങ്കിളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

1979 ലാണ് പ്രേം നസീറിനെ നായകനാക്കി നവോദയ അപ്പച്ചന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത മാമാങ്കം ആദ്യമായി വെള്ളിത്തിരയിലെത്തിയത്. മലയാളത്തിലെ അക്കാലത്തെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ചാവേറുകളുടെ തന്നെ കഥയുമായി നവോദയ അപ്പച്ചന്‍ 1982ല്‍ ഒരുക്കിയ പടയോട്ടത്തില്‍ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി വേഷമിട്ടത്. ചാവേറുകളുടെ തന്നെ കഥ പറയുന്ന മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചെങ്ങഴി നമ്പ്യാര്‍ എന്ന ടൊവീനോ തോമസ് നായകനായ ചിത്രം ഒരുക്കുന്നത് സിദില്‍ സുബ്രഹ്മണ്യനാണ്.

Related posts

ബന്ധം അവസാനിപ്പിച്ചതു തന്നെ നടിയുടെ മനസ്സ് തകര്‍ത്തു ; മുന്‍ ഭര്‍ത്താവ് വേറെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്നറിഞ്ഞതോടെ നടിയുടെ ഹൃദയവും തകര്‍ന്നു

pravasishabdam online sub editor

ദിലീപെന്ന വ്യക്തി ഇങ്ങനെയൊന്നും ചെയ്യില്ല; കൊച്ചിൻ ഹനീഫയുടെ ഭാര്യ

അമേരിക്കയിലെ സംഗീത ലോകത്തെ ഇളക്കി മറിച്ച്‌ ‘ ദിസ് ഈസ് അമേരിക്ക ‘

subeditor12

അവഗണനയിലും പരിഹാസത്താലും നാട് വിട്ടു; മമ്മൂട്ടിയുടെ കൂടെ ട്രാന്‍സ്ജെന്‍ഡര്‍ നായികയായി പ്രശസ്തി; ഇപ്പോള്‍ മുടങ്ങിയ പഠനവും പുനരാരംഭിക്കാന്‍ അഞ്ജലി അമീര്‍

main desk

കാ​സ്റ്റിം​ഗ് കൗച്ച് ; താനും ഇരയാണെന്ന് ന​ടി അദിതി റാ​വു

sub editor

‘കൃഷ്‍ണം’: സിനിമയെ പരിചയപ്പെടുത്തി മോഹൻലാല്‍

subeditor12

മകളെക്കുറിച്ചുള്ള വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് രേഖ

മമ്മൂട്ടി അന്ന് രക്ഷപ്പെട്ടത് എന്നെ ഒറ്റികൊടുത്ത്: ദുല്‍ഖറിന് മഞ്ഞപിത്തം ബാധിച്ച സമയമായിരുന്നു: രവി വള്ളത്തോള്‍ പറയുന്നു

നുണപരിശോധനയിലൂടെ അന്നത്തെ കാര്യങ്ങള്‍ അവള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് താങ്കള്‍ക്ക് കേള്‍ക്കണോ.? ; സലീം കുമാറിനോടുള്ള ഭാഗ്യലക്ഷ്മിയുടെ കലിപ്പ് തീരുന്നില്ല

സച്ചിനെ കെട്ടിപിടിച്ച് ഐശ്വര്യ, അഭിഷേകിന് പിടിച്ചില്ല, വീഡിയോ കാണാം

മലയാളത്തില്‍ ദുല്‍ഖറിനും നിവിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്; രശ്മിക മന്ദാന

main desk

ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്; അതിനി ഒളിച്ചുവെക്കേണ്ട കാര്യമൊന്നുമില്ല; രണ്ട് തവണ എന്നെ വിലക്കിയിട്ടുണ്ട് ;റിമയുടെ പ്രതികരണം