മമ്മൂക്കയുടെ ആഡംബര ബംഗ്ലാവിന്റെ ഇന്റീരിയർ ഡിസൈനർ ദുൽഖറിന്റെ ഭാര്യ അമാൽ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചിയിലെ പുതിയ വീടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിന്റെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്.

Loading...

എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നത്.

പ്രത്യേകതരം ഡിസൈനിങാണ് വീടിന്. ഇതിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതില്‍ പ്രത്യേകതയുണ്ട്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തിൽ കാണുവാൻ സാധിക്കും. ദുൽഖർ സൽമാന്റെ ഭാര്യ അമാൽ തന്നെയാണ് മമ്മൂക്കയുടെ വീടിന്റെ ഇൻറീരിയർ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിന്റെപുതിയ വീടിന് ഇന്റീരിയർ ഡിസൈനിങ് നടത്തിയതും അമാൽ തന്നെയായിരുന്നു. ഒരു പ്രൊഫെഷണൽ ഇന്റീരിയർ ഡിസൈനർ ആണ് അമാൽ.