മമ്മൂട്ടിയെ ഫീല്‍ഡില്‍ നിന്നു തന്നെ ഔട്ടാക്കും… ഞാന്‍ നിർമിക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാകില്ലെന്ന് സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ്

മമ്മൂട്ടിയെ ഫീല്‍ഡില്‍ നിന്നു തന്നെ ഔട്ടാക്കും… ഞാന്‍ നിർമിക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാകില്ലെന്ന് വെല്ലുവിളിച്ച ആളാണ് സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവ് വര്‍ഗീസ്

പിണക്കങ്ങളും ഇണക്കളുമൊക്കെ സിനിമ മേഖലയില്‍ സജീവമാണ്. അത്തരത്തില്‍ ഒരു പിണക്കമായിരുന്നു പ്രസിദ്ധ നിര്‍മാതാവ് സാജന്‍ വര്‍ഗീസും മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍ ഉണ്ടായത്.

Loading...

സാജന്‍ വര്‍ഗീസും മമ്മൂട്ടിയും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ആവനാഴിയടക്കം ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രണ്ടുപേരും പിണങ്ങി പിരിയുകയായിരുന്നു.

ആ സമയത്ത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച കടത്തനാടന്‍ അമ്പാടിയുടെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ സാജനോടായി ചോദിച്ചു. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ് മലയാള സിനിമയിലെ എല്ലാ താരങ്ങളുമുണ്ട്, എന്തു കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലല്ലാത്തത്. അന്ന് സാജന്റെ മറുപടി എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ചിത്രത്തിലെന്നല്ല, ഞാനെടുക്കുന്ന ഒരു ചിത്രത്തിലും ഇനി മമ്മൂട്ടി ഉണ്ടാവുകയില്ലെന്നും മമ്മൂട്ടിയെ ഞാന്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാക്കുമെന്നാണ് സാജന്‍ പറഞ്ഞതെന്നുമാണ് അന്നത്തെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇരുവരുടേയും പിണക്കം ഒരിക്കല്‍ മാധ്യമങ്ങളുടെ തലക്കെട്ടാവുകയും ചെയ്തിരുന്നു.

എന്താണ് പ്രശ്‌നമെന്ന് ചോദിച്ചെങ്കിലും അത് പറയാന്‍ സാജന്‍ കൂട്ടാക്കിയില്ല. എനിക്കറിയില്ല, ഞാനൊന്നും പറയില്ല- എന്നായിരുന്നു സാജന്റെ ഈ പരാമര്‍ശം മമ്മൂട്ടിയെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ മറുപടി.