താര രാജാവിനെ അറസ്റ്റ് ചെയ്യുമോ? സ്ത്രീ അവഹേളനം, മമ്മുട്ടിക്കും കസബ നിർമ്മാതാവിനും എതിരേ എഫ്.ഐ.ആർ ഇട്ടു

ഒടുവിൽ മമ്മുട്ടിക്കെതിരേ ക്രിമിനൽ കേസ്. താര രാജാവിനേ അറസ്റ്റ് ചെയ്യുമോ എന്ന് ഇനി കാത്തിരുന്ന് കാണാം. സ്ത്രീത്വത്തേ അപമാനിച്ചു എന്ന് ആരോപിച്ച് കസബ സിനിമക്കും, മമ്മുട്ടിക്കും എതിരേ ഉണ്ടെന്ന ചേവായൂര്‍ സ്വദേശി കെ. സലീലിന്റെ പരാതിയിലാണ്‌ കേസ് രജിസ്റ്റർ ചെയ്തത്. കസബയുടെ നിർമ്മാതാവും പ്രതിയാണ്‌. കസബ സിനിമക്കെതിരേ കസബ സിഐ പി പ്രമോദാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിതരണക്കാരനും സിനിമ പ്രദര്‍ശിപ്പിച്ച ശ്രീ തീയേറ്ററിനുമെതിരെയും കൂടി കേസുണ്ട്.പരാതിക്കാരനും കുടുംബവും ശ്രീ തീയേറ്ററിൽ ഇരുന്നാണ് സിനിമ കണ്ടെതെന്നും മമ്മുട്ടിയുടെ വാക്കുകൾ തന്റെ ഭാര്യയേ മുറിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

കുടുംബവും ഒന്നിച്ച് ഈ സിനിമ കാണാനാകില്ലെന്നും സ്ത്രീകളെ അശ്ശീലം പറയുന്ന സംഭാഷണങ്ങൾ നിരവധി ചിത്രത്തിൽ ഉണ്ടെന്നും പരാതിയിൽ പറയുന്നു. ചിത്രത്തിലെ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് പലരും തിയറ്ററില്‍നിന്ന് ഇടക്ക് ഇറങ്ങിപ്പോയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ പകുതി കണ്ടപ്പോഴേക്കും അശ്ലീലം നിറഞ്ഞതിനാൽ ഇറങ്ങിപോവുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.തുടര്‍ന്ന് പൊലീസ് തന്നെസിനിമ പരിശോധിക്കുകയും പരാതിക്കാരൻ പറയുന്ന ആരോപണം ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഐ പി സി 292ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഛായാഗ്രഹണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...

കേസ് നിസാരമല്ല, മമ്മുട്ടിയേ അറസ്റ്റ് ഒഴിവാക്കാനാകില്ല

കേസിലെ വകുപ്പുകൾ പ്രകാരം കോടതിയിലേ ജാമ്യം അനുവദിക്കാനാകൂ. അതായത് ഉടൻ ജാമ്യം കിട്ടില്ല. റിമാന്റിലും ആകാം. എന്നാൽ സ്വാധീനം ഉപയോഗിച്ചാൽ മല പോലെ വന്ന കേസ് താരരാജാവിന്റെ മുന്നിൽ വെറും എലി പോലെ പോകും. 3 കാര്യങ്ങൾ ഇതിൽ ചെയ്യാനാകും. മമ്മുട്ടി സ്വയം സ്റ്റേഷനിൽ ഹാജരായി അറസ്റ്റിന്‌ വഴങ്ങി കോടതിയിലേക്ക് പോവുക, അല്ലെങ്കിൽ പോലീസ് അറസ്റ്റ് ചെയ്യുക, അതുമല്ലെങ്കിൽ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം എടുക്കുക, അല്ലെങ്കിൽ മുൻ കൂർ ജാമ്യത്തിന്‌ ഹൈക്കോടതിയിൽ പോവുക, അതുമല്ലെങ്കിൽ ആഭ്യന്തിര മന്ത്രിക്ക് ഫോൺ ചെയ്ത് എഫ്. ഐ.ആർ ഇട്ട പോലീസുകാരനിട്ട് ഒരു പണിയങ്ങ് കൊടുക്കുക!…., കേസ് കുട്ടയിലെറിയുകയും ചെയ്യുക..എന്തേലും ചെയ്തേ പറ്റൂ. കാരണം എഫ്.ഐ.ആർ വീണു പോയി.