’11 വര്‍ഷം മുമ്പ് 24-ാം വയസ്സിലാണ് അര്‍ബുദം ബാധിക്കുന്നത്’; തുറന്ന് പറഞ്ഞ് മംമ്ത

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണ് നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസിനെ അര്‍ബുദം പിടികൂടുന്നത്. നീണ്ട നാളിലെ പോരാട്ടത്തിന് ഒടുവില്‍ താരം അര്‍ബുദത്തെ മറികടന്ന് ജീവിതം തിരികെ പിടിച്ചിടിക്കുകയും ചെയ്തു. പിന്നീട് സിനിമയില്‍ തിരികെ എത്തി തിളങ്ങി നില്‍ക്കുകയാണ് നടി ഇപ്പോള്‍. ഇപ്പോള്‍ ഓരോ നിമിഷവും ആസ്വദിക്കുകയാണ് നടി. അര്‍ബുദത്താല്‍ പല തവണ നഷ്ടപ്പെടുമെന്നു കരുതിയ സാഹചര്യത്തില്‍ നിന്നു തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണെന്നാണ് മംമ്ത പറയുന്നത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി സംഘടിപ്പിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ (ഐഎസിആര്‍) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചത്. 11 വര്‍ഷം മുന്‍പ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിനു മുന്‍പു ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ചു പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടു മല്ലിട്ടു ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏതു തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്’ മംമ്ത പറഞ്ഞു.

Loading...

അര്‍ബുദത്തെ അതിജീവിച്ച റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ഡോ.എന്‍ ശ്രീദേവി അമ്മയും മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.പി കുസുമ കുമാരിയും പരിപാടിയില്‍ പങ്കെടുത്തു. അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിനു ജീവിച്ചിരിക്കുന്ന താന്‍ തന്നെയാണ് ഉദാഹരണമെന്ന് ഡോ.ശ്രീദേവി അമ്മ പറഞ്ഞു.

അതേസമയം ജീവിതത്തില്‍ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹന്‍ദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥയോടൊപ്പം വൈത്തീശ്വരന്‍ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവവും മംമ്ത ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരന്‍ കോവിലിനെക്കുറിച്ച് പറഞ്ഞത്. അവിടെ നാഡീജ്യോതിഷം ??േ?നാക്കിയാല്‍ ജന്മരഹസ്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് കേട്ടപ്പോള്‍ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കസെറ്റുകളിലായി റിക്കോര്‍ഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കസറ്റില്‍ അമ്മയുടെ മുന്‍ജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കസെറ്റിന്റെ തുടക്കത്തില്‍ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്കെന്ന്. പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയില്‍ കാണുന്നതു പോലെ.

കാസറ്റില്‍ മക്കളെ കുറിച്ചു പറയുന്ന ഭാഗം വളരെ താല്‍പര്യത്തോെടയാണ് അമ്മ കട്ടു തുടങ്ങിയത്. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകള്‍ക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോര്‍ഡര്‍ ഓഫ് ചെയ്ത് അമ്മ കരച്ചില്‍ തുടങ്ങി. ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച ശേഷമാണ് ബാക്കി േകട്ടത്. മകള്‍ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയില്‍ കീര്‍ത്തി നേടുമെന്നും അതില്‍ പറഞ്ഞിരുന്നു. നാട്ടില്‍ അവധിക്കു വന്ന ഞാന്‍ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും മംമ്ത പറയുന്നു.