അറ്റാക്കിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി, തൊട്ട് പിന്നാലെ വില്ലനായി കാന്‍സറും; മാമുക്കോയ പറയുന്നു

മലയാള സിനിമയിൽ നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടനാണ് മാമുക്കോയ. വളരെ ലളിതമായ രീതിയിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെ ഉണ്ട്. മലബാർ ഭാഷയിലുള്ള വർത്തമാനങ്ങളായിരുന്നു പ്രധാനമായും അദ്ദേഹത്തിൻ്റെ ഹൈലൈറ്റ്. അതുകൊണ്ട് തന്നെ കാലം ഇത്ര പിന്നിട്ടെങ്കിലും അന്ന് മാമുക്കോയ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നലെകളിലെന്ന പോലെ ഇപ്പോഴും പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുകയാണ്. ഒരു കാലത്ത് മികച്ച കൗണ്ടറുകൾ മലയാള സിനിമ കണ്ടത് മാമുക്കോയ എന്ന നടനിലൂടെയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ട്രോളുകളായി ആഘോഷിക്കപ്പെടുന്ന പല കോമഡികളും മാമുക്കോയ എന്ന നടൻ്റെ സംഭാവനയാണ്. സിനിമയിൽ വളരെ സജീവമായിരുന്ന അദ്ദേഹം ഇപ്പോൾ അത്ര കണ്ട് മുൻ നിരയിലില്ല.

വാർധക്യ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് സിനിമയിൽ നിന്നും ഇടവേളയെടുത്ത അദ്ദേഹം പതിയെ ആരോഗ്യ പ്രശനങ്ങളെല്ലാം മാറി അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വന്നിരിക്കുകയാണ്. ഇടക്കാലത്ത് ചില സിനിമകളുടെ ഭാഗമാവാനും സാധിച്ചു. അടുത്തിടെ ജഗദീഷ് അവതാരകനായി എത്തിയ ‘ഉടൻ പണം’ എന്ന പരിപാടയിൽ അതിഥിയായി മാമുക്കോയ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം പഴയകാല സുഹൃത്തുക്കൾ വീണ്ടും ഒരുമിച്ച് കണ്ടതിൻ്റെ സന്തോഷവും, വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ജഗദീഷ് ചോദിച്ച ചില ചോദ്യങ്ങൾക്ക് മാമുക്കോയ മറുപടി നൽകുന്ന സമയത്ത് അദ്ദേഹം തൻ്റെ സുഹൃത്തുക്കളും മലയാള സിനിമയിലെ മികച്ച ഹാസ്യ താരങ്ങളായ കൽപ്പന, മാള അരവിന്ദൻ എന്നിവരെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയിരുന്നു.

Loading...

പഴയ കാലത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചെല്ലാം സൂചിപ്പിക്കുന്നതിന് ഇടയിൽ തനിയ്ക്ക് നേരിടേണ്ടി വന്ന ആരോഗ്യ പ്രശനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ – ആദ്യവും തനിയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും നേരത്തേ ഒരിക്കൽ അറ്റാക്ക് വന്നിട്ടുണ്ടെന്നും അന്ന് ആൻജിയോപ്ലാസ്റ്റി ചെയ്‌തെന്നും അതിന് പിന്നാലെ കഴിഞ്ഞ വർഷം തൊണ്ടയിൽ ക്യാൻസർ പിടിപ്പെട്ടെന്നും അത് വൈകാതെ തന്നെ നീക്കം ചെയ്‌തെന്നും ഇപ്പോൾ ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലെന്നും മാസത്തിലും പോയി മുടങ്ങാതെ ചെക്ക് ചെയ്യുന്ന സമയത്ത് ഡോക്ടർ പറയുന്നത് ‘എവരിതിങ്ങ് ഓകെ’ എന്നാണെന്നും, ശബ്ദത്തിന് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അത് മാത്രമാണ് നിലവിൽ ഉള്ളതെന്നും ബാക്കിയെല്ലാം പതിയെ റെഡിയാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മാള തൻ്റെ വളരെ അടുത്ത സുഹൃത്തായിരുന്നെന്നും അനവധി സിനിമകളിൽ താനും, മാളയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും പെട്ടെന്നാണ് അദ്ദേഹത്തിന് അസുഖം പിടിപ്പെടുന്നതെന്നും അന്നെല്ലാം വലിയ പേടിയായിരുന്നെന്നും അങ്ങനെയാണ് മാളയ്ക്ക് ബൈപ്പാസ് സർജറി ഉൾപ്പടെ ചെയ്യുന്നതെന്നും കൊണ്ട് മുൻപേ ഇത്തരം സർജറി ചെയ്ത് ശീലമുള്ള ആളുകൾ എന്ന നിലയ്ക്ക് തന്നെയും ഒടുവിൽ ഉണ്ണി കൃഷ്ണനെയും അദ്ദേഹം വിളിക്കാറുണ്ടെന്നും ‘ഒന്നുമില്ല ആശാനെ വെറുതെ ഇരുന്ന് പേടി കാണിക്കാതെ പോയി സർജറി ചെയ്യു’ എന്ന് പറഞ്ഞ് ജഗതി കളിയാക്കിയ സന്ദർഭത്തെക്കുറിച്ചും മാമുക്കോയ സൂചിപ്പിച്ചു.

പിന്നീട് ബൈപ്പാസ് സർജറി ചെയ്തെന്നും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം കുറേ നാൾ അദ്ദേഹം അഭിനയിച്ചിരുന്നെന്നും അവയ്‌ക്കെല്ലാം പുറമേ ഷുഗർ പ്രശ്‌നം മാളയ്ക്ക് ഉണ്ടായിരുന്നതായും ഇൻസുലിൻ കുത്തിവെക്കുകയിരുന്നെന്നും പിന്നെ സമയമായപ്പോൾ അങ്ങ് പോയി. ഒരുകാലത്ത് മലയാള സിനിമയെ തന്നെ മാളയുടെ കോമഡിയാണ് പിടിച്ചുനിർത്തിയതെന്നും. അന്ന് മാള മാത്രമേ ഉണ്ടായിരുന്നുവെന്നും. പിന്നെയാണ് കോമഡി വേഷങ്ങളിൽ പപ്പുവും, ജഗതിയുമെല്ലാം കടന്നു വരുന്നതെന്നും മാമുക്കോയ പറഞ്ഞു.