പതിനൊന്നാമത്തെ വയസ്സില്‍ മണ്ണു തിന്നാന്‍ തുടങ്ങി, ഇപ്പോഴും തുടരുന്നു; 90 വര്‍ഷമായി മണ്ണ് തിന്ന് ജീവിക്കുന്ന മനുഷ്യന്‍

റാഞ്ചി: ദാരിദ്ര്യം മൂലമാണ് ചെറുപ്പത്തില്‍ കാരു പാസ്വാന്‍ വിശപ്പടക്കാന്‍ കളിമണ്ണ് കഴിച്ചുതുടങ്ങിയത്. എന്നാല്‍, 99ാം വയസ്സിലും ആ ശീലം തുടരുകയാണ് അദ്ദേഹം. മണ്ണ് കഴിക്കുന്നതിന് താന്‍ അടിമപ്പെട്ട് പോയെന്ന് ഈ കര്‍ഷകന്‍ പറയുന്നു.

11ാമത്തെ വയസുമുതലാണ് കാരു പാസ്വാന്‍ മണ്ണ് തിന്നാന്‍ ആരംഭിച്ചത്. ദാരിദ്ര്യം അലട്ടിയ വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതായപ്പോഴായിരുന്നു ആദ്യമായി മണ്ണ് തിന്നത്. പിന്നീടങ്ങോട്ട് അത് ശീലമായി. ഇന്ന് ദിവസം ഒരു കിലോയോളം മണ്ണ് കക്ഷി അകത്താക്കും. എന്നാല്‍ മണ്ണ് തിന്നാല്‍ ഉണ്ടാകുന്ന രോഗങ്ങളൊന്നും ഇയാളെ അലട്ടുന്നില്ല. ഇതുവരെ കാര്യമയ അസുഖങ്ങളൊന്നും വന്നിട്ടില്ല. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കം പത്ത് പേരുടെ പിതാവാണ് കാരു പാസ്വാന്‍.

ഈ വേറിട്ട ശീലത്തിന് ബീഹാറിലെ സാബോര്‍ കൃഷി വിദ്യാലയം 2015ല്‍ പസ്വാനെ ആദരിച്ചിട്ടുമുണ്ട്.

Top