‘ഐശ്വര്യ റായ് തന്റെ അമ്മയാണ്’, താൻ ജനിച്ചത് ഇങ്ങനെയാണ്, വെളിപ്പെടുത്തി 32 കാരൻ

മുംബയ്: ആരാധകര് ഏറെ ഉള്ള ബോളിവുഡ് സുന്ദരി ആണ് ഐശ്വര്യ റായ്. അഭിഷേക് ബച്ചനും ആയുള്ള വിവാഹ ശേഷം കുഞ്ഞ് ജനിച്ച് കഴിഞ്ഞ് അവർ സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും ആരാധകർക്ക് ഒരു കുറവും സംഭവിച്ചില്ല. പിന്നീട് നടി അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്തു. ഇപ്പൊൾ താരത്തിനെതിരെ ഉള്ള ഒരു വെളിപ്പെടുത്തൽ ആണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്. സംഗീത് കുമാർ എന്ന 32 കാരൻ ആണ് ഐശ്വര്യ റായിക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താൻ ജനിച്ചത് ലണ്ടനിൽവെച്ച് ഐ വി എഫ് വഴിയാണെന്നും സുഗീത് ആരോപിക്കുന്നു.
നേരത്തെ 2018ലും സംഗീത് ഇതേ അവകാശ വാദവുമായി രംഗത്ത് എത്തിയിരുന്നു.

Loading...

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും,​ ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നും ഇല്ലെന്നാണ് അന്ന് സുഗീത് പറഞ്ഞത്. ഇപ്പോൾ താൻ. ലണ്ടനിൽ വെച്ച് ഐ വി എഫ് വഴിയാണ് ഐശ്വര്യയ്ക്ക് താൻ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളർത്തിയതെന്നും ഇയാള് പറയുന്നു. 1988 ലാണ് താൻ ജനിച്ചതെന്നും ഇപ്പോൾ ഐശ്വര്യ റായിക്ക് 15 വയസു മാത്രം പ്രായമാണെന്നും സംഗീത് പറഞ്ഞു.

പിന്നീട് തന്റെ വളർത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് തന്നെ പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കൾ നശിപ്പിച്ചെന്നും ഇയാൾ ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബയിൽ താമസിക്കാനാണ് താൽപര്യമെന്നും സംഗീത് പറയുന്നു.

അതേ സമയം സംഗീതിനെതിരെ വിമർശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് ആരാധക‌ർ പറയുന്നു.

അതേ സമയം നേരത്തെ മകള്‍ ആരാധ്യയ്‌ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ക്കും നെഗറ്റീവ് കമന്റുകൾക്കും എതിരെ പൊട്ടിത്തെറിച്ച് നടി ഐശ്വര്യ റായ് രംഗത്ത് എത്തി ഇരുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് പറഞ്ഞോളൂ. ആരാധ്യ എന്റെ മകളാണ് അവളെ ഇനിയും കെട്ടിപ്പിടിക്‌കും എന്നാണ് നടി മറുപടി നൽകിയത്.

ഏത് പരിപാടിക്ക് പോയാലും ഐശ്വര്യ ആരാധ്യയുടെ കൈ വിടാതെ പിടിക്കുന്നതാണ് ട്രോളന്മാരുടെ വിഷയം. കുട്ടിയെ സ്വതന്ത്രയാക്കി വിടൂ, ആരാധ്യയ്ക്ക് കൈ വേദന തുടങ്ങിക്കാണും എന്നിങ്ങനെ നിരവധി ട്രോളുകള്‍ വന്നിരുന്നു. ഇങ്ങിനെ കൈപിടിക്കുന്നതിന്റെ കാരണവും ഒടുവില്‍ ട്രോളര്‍മാര്‍ തന്നെ പറഞ്ഞു പരത്തി. മറ്റ് സെലിബ്രിറ്റി കുട്ടികളുടെ പോലെയുള്ള ശരീരഭാരം ആരാധ്യയ്ക്ക് ഇല്ല, അതിനാൽ ആൻ ഐശ്വര്യ ഏത് നേരവും കൈ പിടിക്കുന്നതെന്നായിരുന്നു് കണ്ടെത്തല്‍.

ആരാധ്യയെ കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് കമന്റുകള്‍ ഐശ്വര്യയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും വളരെയേറെ മനോവേദന അനുഭവിക്കുന്നുണ്ടെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു