അമ്മയുടെ സുഹൃത്ത് മകളെ ഗർഭിണിയാക്കി

ബാംഗളൂര്‍ : അമ്മയുടെ ആൺസുഹൃത്ത് പതിനാലുകാരിയെ ഗര്‍ഭിണിയാക്കി. അമ്മക്കും സുഹൃത്തിനും എതിരെ പെൺകുട്ടി പരാതി നൽകി. എട്ട് മാസം ഗർഭിണി ആണ് ഇപ്പൊൾ പെൺകുട്ടി. മുത്തശ്ശിക്ക് ഒപ്പം ആണ് കുട്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

സംഭവത്തിൽ മുഖ്യ പ്രതിയായ ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർ ആയ വിനയ് എന്ന ആൾക്കും കുട്ടിയുടെ അമ്മക്കും എതിരെ പോലീസ് കേസ് റെജിസ്റ്റർ ചെയ്തു. ഭർത്താവിൽ നിന്നും വേർപിരിഞ്ഞ് ആണ് ഇവർ താമസിക്കുന്നത്. പെൺകുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറും ആയി പരിചയ പെടുകയും അടുക്കുകയും ആയിരുന്നു. തുടർന്ന് എല്ലാ ദിവസവും രാത്രിയിൽ ഇയാള് ഇവരുടെ വീട്ടിൽ എത്തുമായിരുന്നു. ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും മദ്യപാനത്തിന് ശേഷം വിനയ്ക്ക്‌ ഒപ്പം കിടക്കാൻ അമ്മ നിർബന്ധിക്കുകയും ചെയ്തിരുന്നു എന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഇത്തരത്തിൽ ഒരു ദിവസം ആണ് പെൺകുട്ടിയെ പ്രതി കീഴ്പ്പെടുത്തി യത്.

Loading...

കേസിലെ മുഖ്യ പ്രതി ആയ വിനയ് മോഷണ കസിൽ ഉൾപ്പെടെ പ്രതി ആണെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഒരു പിടിച്ചുപറി കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടിക്ക് മാസങ്ങള്ക്ക് മുമ്പ് ശാരീരകമായ പ്രശ്‌നങ്ങള്‍ തോന്നിയെങ്കിലും ആശുപത്രിയില്‍ കാണിക്കാന്‍ അമ്മ സമ്മതിച്ചില്ല എന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാകുന്നത്. ഈ സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവറെ പിന്നീട് കണ്ടിട്ടില്ലെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

അതേസമയം മറ്റൊരു സംഭവത്തിൽ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകളെ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ പോലും അനുവദിക്കാതെ അമ്മയുടെ ഉപദ്രവം. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോലില്‍ കാമുകനെ വിളിച്ച് യുവതി കാണിക്കുകയും ചെയ്തു. ഇതോടെ യുവതിക്ക് കുരുക്ക് വീണു. കുരീപ്പള്ളി മോതിന്‍ മുക്ക് സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍തൃമതി ആയ യുവതി കരുനാഗപ്പള്ളി തേവലക്കര സ്വദേശിയുമായി നാളുകളായി അടുപ്പത്തില്‍ ആയിരുന്നു.

ഇയാളുടെ നിര്‍ദേശ പ്രകാരം രാത്രിയില്‍ കുട്ടിയെ മണ്ണില്‍ ഉരുട്ടുന്നതും മറ്റും വീഡിയോ കോള്‍ വഴി കാമുകനെ കാണിക്കുക ആയിരുന്നു. കുട്ടിയെ ദീര്‍ഘ നാളുകള്‍ ആയി ഇത്തരത്തില്‍ പീഡിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 13ന് കുട്ടി ക്ലാസിലിരുന്നു ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക തിരക്കിയപ്പോള്‍ ആണ് പീഡനം അറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശു ക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു.

ഇടയ്ക്ക് വീട്ടില്‍ എത്തുന്ന കാമുകന്‍ കുട്ടിയെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. തുടര്‍ന്ന് അധികൃതരെത്തി കൂടുതല്‍ അന്വേഷണം നടത്തി കുണ്ടറ പൊലീസിന് വിവരം കൈമാറി. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വിമുഖത കാട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. സമ്മര്‍ദത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.