ദുബൈയില്‍ അച്ഛനും മകളും മുങ്ങി മരിച്ചു

ദുബൈ: ഷാര്‍ജയില്‍ കുളിക്കാന്‍ ഇറങ്ങിയ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. ഇരുവരും മുങ്ങി മരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തംകണ്ടിയില്‍ 47കാരനായ ഇസ്മായീല്‍ ഇദ്ദേഹത്തിന്റെ മകള്‍ 18കാരി അമല്‍ ഇസ്മായീല്‍ എന്നിവരാണ് മരിച്ചത്. ഷാര്‍ജ അജ്മാന്‍ ബോര്‍ഡറില്‍ കുളിക്കാനായി കുടുംബ സമേതം പോയപ്പോഴാണ് അപകടം സംഭവിച്ചത്.

അമല്‍ ആണ് ആദ്യം ഒഴുക്കില്‍ പെട്ടത്. അമലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്മായീലും അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ദുബൈ ആര്‍.ടി.എ ജീവനക്കാരനാണ് ഇസ്മായീല്‍. മൃതദേഹങ്ങള്‍ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍.

Loading...