National Top Stories

നിധി കിട്ടാൻ യുവതിയെ പട്ടിണിക്കിട്ടത് 50 ദിവസം, ഭർത്താവും ആൾദൈവവും പിടിയിൽ

മുംബൈ: ആൾദൈവത്തിന്റെ വാക്ക് വിശ്വസിച്ച് നിധി കിട്ടാൻ വേണ്ടി 50 ദിവസം ഭാര്യയെ പട്ടിണിക്കിട്ടയാൾ പോലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ, കഴിഞ്ഞ വർഷം ആഗസ്റ്റ്-സെപ്‌റ്റംബർ മാസങ്ങളിലാണ് സംഭവം. ആൾദൈവവും പിടിയിലായിട്ടുണ്ട്.

“Lucifer”

യുവാവിന്റെ വിവാഹത്തിന് ശേഷം ഭാര്യയെ പട്ടിണിക്കിടുകയും ചില പൂജകൾ നിർവഹിക്കുകയും ചെയ്താൽ നിധി കിട്ടുമെന്ന് ആൾദൈവം പ്രതിയോടും കുടുംബത്തോടും പറഞ്ഞത്. 2018 ആഗസ്റ്റിൽ ഇതനുസരിച്ച് വിവാഹം നടന്നു.

വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതൽ തന്നെ ആൾദൈവം നിർദ്ദേശിച്ച പൂജകൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് റിപ്പോർട്ട്.  പിന്നീട് 50 ദിവസത്തോളം സ്ത്രീയെ വളരെ കുറച്ച് ഭക്ഷണം മാത്രം നൽകി ശാരീരികമായും മാനസികമായും ദുരിതത്തിലാക്കി. യുവതിയുടെ മൊബൈൽ ഫോണും ഭർത്താവും കുടുംബവും കൈവശപ്പെടുത്തിയിരുന്നു.

എന്നാൽ യുവതിയുടെ അച്ഛന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നി. മകളെ കാണാൻ ഭർതൃഗൃഹത്തിലെത്തിയ അച്ഛൻ മകളുടെ അവസ്ഥ കണ്ട് ഞെട്ടി. പിന്നീട് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിർമൂലന സമിതി ഇക്കാര്യം അറിഞ്ഞതോടെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവിനെയും ആൾദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും മഹാരാഷ്ട്രയിലെ മന്ത്രവാദ നിരോധന നിയമം 2013 ലെയും വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Related posts

മകളെ കൊന്നവന്‍ ജയിലില്‍ കൊഴുക്കുന്നു! നാട്ടുകാരുടെ അവഹേളനവും! നീതി വേണമെന്ന് രാജേശ്വരി

ഇവള്‍ പുലിയാട്ടോാാ… ആ വന്‍ദുരന്തം ഒഴിവാക്കിയത് ഈ പെണ്‍ പൈലറ്റിന്റെ സമയോചിത ബുദ്ധി

special correspondent

മാളിനകത്തു കയറി പത്തൊമ്പത് പേരെ വെടിവെച്ചു കൊന്നു

subeditor

സാക്കിറിന്റെ തല വെട്ടിവരുന്നവർക്ക് 50ലക്ഷം രൂപ നകും- സ്വാധി പ്രാചിയുടെ ക്വട്ടേഷൻ

subeditor

മോദി സൗദി രാജാവിനെ വിളിച്ചു. യമനിലെ ഇന്ത്യക്കാർക്ക് സൗദിയുടെ സഹായവാഗ്ദാനം.

subeditor

പെണ്ണായാല്‍ ‘ഇച്ചിരി’ നാണം വേണം,? ആര്‍ത്തവവും സ്വയംഭോഗവും വിഷയങ്ങളാക്കുന്നവരുടെ കെണിയില്‍ വീഴരുത്, വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്

subeditor10

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ വടക്കന്‍ സിറിയയില്‍ രാസായുധം പ്രയോഗിച്ചു

subeditor

സുഖ്മ നക്സലേറ്റാക്രമണം;മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന കൊലപാതകമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്

തേൻ കെണി നടത്തിയ പെൺകുട്ടിക്ക് ഹാജരാകാൻ പോലീസ് നോട്ടീസ് നല്കി, കർശന നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി

subeditor

കൊല്ലപ്പെട്ട മനോജിന്റെ ഭാര്യയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്ത നടപടി വിവാദത്തില്‍

subeditor

എസ്, എൽ കത്തികൾ, ഇരുതലവാൾ, മഴു, ബോംബ്. കൊലയായുധങ്ങൾക്ക് പ്രത്യേക കൊല്ലന്മാർ

subeditor

കശ്മീരില്‍ ഭീകരാക്രമണം; ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു

subeditor