ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നൽകി, കാമുകിക്കും യുവാവിനും കിട്ടിയത് എട്ടിൻ്റെ പണി

ഇന്‍ഡോര്‍: ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നൽകി. ഉദ്യോഗസ്ഥയെന്ന വ്യാജേന പണം തട്ടി. ഒടുവിൽ കാമുകിക്കും യുവാവിനും കിട്ടിയത് എട്ടിൻ്റെ പണി. ഇരുവരെയും പോലീസ് പിടികൂടി.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് യുവതി നിരവധി പേരില്‍നിന്ന് പണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം തട്ടിയെടുത്തന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. പിന്നാലെ കാമുകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

യുവതിയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തു. അന്വേഷണത്തില്‍ പോലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭര്‍ത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നതിനാല്‍ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.