മതം മാറാൻ വിസമ്മതിച്ച ഹിന്ദു യുവാവിനും അമ്മയ്‌ക്കും നേരെ കാമുകിയുടെ വീട്ടുകാരുടെ ആക്രമണം; അറസ്റ്റ്

തിരുവനന്തപുരം: ഹിന്ദു യുവാവിനും അമ്മയ്‌ക്കും നേരെ കാമുകിയുടെ വീട്ടുകാരുടെ ആക്രമണം. മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. വർക്കല ഇലകമൺ ഹരിപുരം സ്വദേശിയായ ശാലിനിയെയും മകനെയുമാണ് മാരകായുധങ്ങളുമായി എത്തിയ പത്തംഗ സംഘം വീട്ടിൽ കയറി അക്രമിച്ചത്. കഴിഞ്ഞ ഏഴിന് അർധരാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

യുവാവ് മുസ്ലീം പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹം നടത്തി നൽകണമെങ്കിൽ മതം മാറണമെന്ന് കാമുകിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. യുവാവും കുടുംബവും ഇത് നിരസിച്ചതോടെ യുവതിയുടെ വീട്ടുകാർ ആക്രമണം നടത്തുകയായിരുന്നു. വർക്കല രാമന്തളിയുള്ള പെൺകുട്ടിയുമായാണ് യുവാവ് അടുപ്പത്തിലായിരുന്നത്.

Loading...

സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല രാമന്തളി ബിസ്മിയ മൻസിലിൽ അർഷാദ് (45) ആണ് അറസ്റ്റിലായത്. എന്നാൽ മറ്റ് പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞില്ല.