International Top Stories

യുവാവും ആദ്യ ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യയെ കൊണ്ട് സ്വന്തം മക്കളെ കൊല്ലിച്ചു, കൊല്ലപ്പെട്ടത് മൂന്ന് കുഞ്ഞുങ്ങള്‍

കെയ്റോ: യുവാവും ആദ്യ ഭാര്യയും ചേര്‍ന്ന് രണ്ടാം ഭാര്യയുടെ മൂന്ന് മക്കളെ കൊലപ്പെടുത്തി. രണ്ടാം ഭാര്യയെ കൊണ്ട് ബക്കറ്റില്‍ വെള്ളം നിറപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി കുട്ടികളെ അതിലിടീച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയായിരുന്നു ക്രൂര കൊലപാതകങ്ങള്‍. ദമ്പതികള്‍ താമസിച്ച അപാര്‍ട്ട്മെന്റിന്റെ ഉടമസ്ഥയായ ഹലാ അലി എന്ന യുവതി ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മെട്രോ ഡ്രൈവറായ അഹമ്മദും രണ്ടു ഭാര്യമാരും പോലീസ് കസ്റ്റഡിയിലാണ്. ഈജിപ്തിലെ കെയ്റോയിലാണ് സംഭവം നടന്നത്.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ അഹമ്മദ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ സംഭവം പുറത്തു പറയാതിരിക്കാനായിരുന്നു ഇത്. അഹമ്മദില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതിയുടെ കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടു. ഇവര്‍ കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഹമ്മദിനോട് കലഹിക്കുക പതിവായിരുന്നു.

2017 ഒക്ടോബര്‍ മുതലാണ് അഹമ്മദ് ഫ്ളാറ്റില്‍ താമസം തുടങ്ങിയത്. ആ സമയം അഹമ്മദിന്റെ രണ്ടാം ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് ഫ്ളാറ്റ് ഉടമ ഹലാ പറഞ്ഞു. വാടക വാങ്ങാനല്ലാതെ ഹലാ ഫ്ളാറ്റ് സന്ദര്‍ശിക്കാറില്ലായിരുന്നു. അപ്പോഴൊന്നും ഫ്ളാറ്റില്‍ കുട്ടികള്‍ ഉള്ളതിന്റെ സൂചനകളൊന്നും ഇല്ലായിരുന്നുവെന്നും ഹലാ പറയുന്നു. നവംബറില്‍ ഫ്ളാറ്റിലേക്ക് വാടക വാങ്ങാനെത്തിയപ്പോള്‍ യാദൃശ്ചികമായി മുറിക്കത്ത് നില്‍ക്കുന്ന രണ്ടാം ഭാര്യയെ കണ്ടു. ഇവരുടെ തല മൊട്ടയടിച്ചിരുന്നു. കൈകളില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടായിരുന്നു. കാഴ്ച്ച ശക്തിയും നഷ്ടപ്പെട്ടതായി ഹലായ്ക്ക് മനസിലായി.

ഫെബ്രുവരിയില്‍ രണ്ടാം ഭാര്യ തനിയെ കോണിപ്പടികളില്‍ ഇരിക്കുന്നത് കണ്ടാണ് ഹലാ അവിടെ എത്തിയത്. ഈ സമയം അഹമ്മദും ആദ്യ ഭാര്യയും ഫ്ളാറ്റില്‍ നിന്നും താമസം മാറിയിരുന്നു. ഹലാ കുട്ടികളെ പറ്റി ചോദിച്ചപ്പോള്‍ രണ്ടാം ഭാര്യ കുട്ടികള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി. ആദ്യ ഭാര്യയ്ക്ക് കുട്ടികളില്ലായിരുന്നു. ഇക്കാരണത്താല്‍ തന്നെ ഇവര്‍ക്ക് രണ്ടാം ഭാര്യയോട് കടുത്ത അസൂയ ആയിരുന്നു. ഒരു മിനിബസും ഫ്ളാറ്റും വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ബാങ്ക് അക്കൗണ്ടിലേക്ക് വലിയൊരു തുക നല്‍കാമെന്നും പറഞ്ഞാണ് ഇവര്‍ അഹമ്മദിനെ കൊണ്ട് കുട്ടികളെ കൊല്ലിക്കുന്നത്.

Related posts

മാളികപ്പുറത്ത് നിന്നും ഭക്തരെ മാറ്റി; സന്നിധാനത്ത് നാമജപപ്രതിഷേധം; ഭക്തരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി; അതി നാടകീയത നിറഞ്ഞ രാത്രി

subeditor10

ആ സന്തോഷവാര്‍ത്തക്കായി മലയാളികള്‍ കാത്തിരിക്കുന്നു: അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും

subeditor main

മലയാളി ബ്രാഹ്മണ സ്ത്രീ പ്രസവത്തോടെ ഉപേക്ഷിച്ച ആ കുഞ്ഞ് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ എം.പി, ആദ്യ മകൾക്ക് ഇട്ടത് അമ്മയുടെ പേര്… സിനിമയെ വെല്ലുന്ന ജീവിത കഥ ഇങ്ങനെ…

subeditor5

ഉത്തരേന്ത്യയിൽ ഭൂചലനം

ഇത്തരത്തിലുള്ള ഒരു കേസ് ആദ്യം; കേസ് തെളിഞ്ഞതില്‍ ആശ്വാസം; എഎസ്പി ചൈത്ര തെരേസ ജോണ്‍ പറയുന്നു

അദാനി ഗ്രൂപ്പിന്റെ ഗുജറാത്തിലെ ഹാസിറ തുറമുഖ പദ്ധതിക്ക് വന്‍ തിരിച്ചടി; 25 കോടി രൂപ പിഴ; പാരിസ്ഥിതികാനുമതി റദ്ദാക്കി

subeditor

പ്രായപൂർത്തിയാകും മുൻപ് ഒളിച്ചോടിയാൽ പീഡനമാകില്ല, ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ ഭർത്താവിനു അനുകൂല വിധി

subeditor

മലപ്പുറത്ത് ബസ് മറിഞ്ഞ് വീട്ടമ്മ മരിച്ചു; 50 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം

subeditor12

ഗൾഫിന്റെ കിതപ്പ്, കൂട്ട പിരിച്ചുവിടലുകൾ: പ്രവാസികൾക്കൊപ്പം ആശങ്കകൾ പങ്കുവയ്ക്കുന്നു.

subeditor

നരേന്ദ്ര മോദി ദേശീയപതാകയെ അപമാനിച്ചെന്ന പരാതി: മെയ് 9ന് ഹര്‍ജി പരിഗണിക്കും

subeditor

മലാലക്ക് ഇന്ത്യയിലേക്ക് സ്വാഗതം. വന്നാൽ അഭയം നല്കും- ശിവസേന

subeditor

കര്‍ഷകര്‍ മരിച്ചതിനെ കുറിച്ച് ചോദിക്കുമ്പോള്‍ മന്ത്രി പറയുന്നത് യോഗ ചെയ്യാന്‍; പ്രതികരണം വിവാദമാകുന്നു