ചാറ്റിംഗിലൂടെ വീട്ടമ്മമാരെ കുടുക്കും; പിന്നീട് ജിതിന്‍ ചെയ്തത്, കണ്ണൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി പിടിയിലായത് ഇങ്ങനെ

കണ്ണൂര്‍: വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ഒടുവില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചൊവ്വ കിഴുത്തള്ളി സ്വദേശിയായ പി ജിതിന്‍ എന്ന 29 കാരനനാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം മെയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വീട്ടമ്മയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ പോലീസ് നടത്തിയ പ്രാഥമികമായ അന്വേഷണത്തില്‍ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒടുവില്‍ മുഴുവന്‍ തെളിവുകളും ശേഖരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും അസ്വഭാവികമായി യാതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട്ടമ്മ ആത്മഹത്യ ചെയ്തപ്പോള്‍ സമീപത്തു നിന്നും ലഭിച്ച പേപ്പറില്‍ കണ്ടെത്തിയ വാക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതോടെയാണ് പ്രതി കുടുങ്ങിയത്.

Loading...

പേപ്പറില്‍ പിങ്കി പിങ്കു എന്ന് എഴുതിയിരുന്നു. അതില്‍ ഒരു ഗുണന ചിഹ്നവും ഇട്ടിരുന്നു. രണ്ട് വാക്കുകള്‍ ഓണ്‍ലൈന്‍ ഗെയിമിനോട് സാമ്യമുള്ളതിനാല്‍ വിവിധ ഓണ്‍ലൈന്‍ ഗെയിം പരിശോധിക്കുകയും ചെയ്തു. എന്നാല്‍, ഇതു ജിതിന്‍ വീട്ടമ്മയുമായി ചാറ്റിംഗ് നടത്തുന്ന വ്യാജ ഐഡിയാണെന്ന് കണ്ടെത്തുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ സ്റ്റേഷനുകളില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ ശല്യ ചെയ്ത കേസുകളും അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തു. ഇത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും പ്രത്യേകിച്ച് സ്ഥിരം നൈറ്റ് ഡ്യൂട്ടി ചെയ്തുവരുന്ന ആള്‍ക്കാരുടെ സ്വഭാവങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു.

വ്യാജ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ നിര്‍മിച്ച് വീട്ടമ്മമാരെ കെണിയില്‍ വീഴ്ത്തുന്നതായിരുന്നു പ്രതി ജിതിന്റെ പതിവ്. വീട്ടമ്മമാര്‍ക്ക് പറ്റുന്ന അബദ്ധ സന്ദേശങ്ങളും ദൗര്‍ബല്യങ്ങളും ഇതുവഴി മുതലെടുത്ത് അവരെ ചൂഷണം ചെയ്യുകയായിരുന്നു. കാവ്യ, നീതു, ശരത്, മോഹന്‍, ജിത്തു തുടങ്ങിയ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ചായിരുന്നു ജിതിന്‍ ചാറ്റ് ചെയ്തിരുന്നത്.പ്രതിയുടെ പേരില്‍ മുമ്പും സമാന പരാതികള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.