Crime

മോഷണം നടത്തിയത് ആഡംബര ജീവിതം നടത്താന്‍.. കാമുകിയുടെ പണിയില്‍ കുരുക്കുവീണപ്പോള്‍ നടന്നത് ഒന്നൊന്നര ട്വിസ്റ്റ്…

 

“Lucifer”

ആഡംബര ജീവിതം നടത്താന്‍ മോഷണത്തിലൂടെ പണമുണ്ടാക്കിയ വിരുതന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായില്‍ (അജു 25) ആണ് പൊലീസിന്റെ പിടിയിലായത്. മോഷ്ടിച്ച ബുള്ളറ്റ് ബൈക്കില്‍ വരികയായിരുന്ന ഇസ്മായിലിനെ ആലുവ സീനത്ത് തിയറ്ററിനു മുന്‍പില്‍ ബലപ്രയോഗത്തിലൂടെയാണ് തൃക്കാക്കര പൊലീസ് കീഴടക്കിയത്. വാഴക്കാലയിലെ വീട്ടില്‍നിന്നു കഴിഞ്ഞ മേയ് 22ന് ആണ് ബുള്ളറ്റ് മോഷ്ടിച്ചത്. പിടിയിലാകുമ്‌ബോള്‍ 5 മൊബൈല്‍ ഫോണുകളും വിലകൂടിയ 3 വാച്ചുകളും 3 പവന്‍ തൂക്കമുള്ള 2 മോതിരവും ആഡംബര വസ്ത്രങ്ങളും കൈവശമുണ്ടായിരുന്നു. കാമുകിയിലൂടെയാണ് പ്രതിയെ കുടുക്കിയത്. മേയ് 22-ന് വാഴക്കാല മൂലേപ്പാടം ലെയ്നിലെ വീട്ടില്‍ നിന്നാണ് പ്രതി ബുള്ളറ്റ് മോഷ്ടിച്ചത്.
ഇതിന് അടുത്തുള്ള ബേക്കറിയിലായിരുന്നു യുവാവിന് ജോലി.

ബുള്ളറ്റിനോടും സാഹസിക യാത്രയോടും കടുത്ത ആരാധന ഉണ്ടായിരുന്ന അജു ഈ വീട്ടിലെ ബുള്ളറ്റ് നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. മോഷണത്തിനായി നിരീക്ഷിച്ചു വരികയായിരുന്നു. മേയ് മാസത്തെ കടുത്ത ചൂടില്‍നിന്ന് ആശ്വാസത്തിനായി മുന്‍വാതില്‍ തുറന്നിട്ട് ഹാളിലായിരുന്നു വീട്ടുകാര്‍ ഉറങ്ങിയിരുന്നത്. അത് മനസ്സിലാക്കിയ അജു വീട്ടില്‍ കയറി താക്കോലെടുത്ത് ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ജോലി ചെയ്ത ബേക്കറിയില്‍നിന്ന് 14,000 രൂപയും മോഷ്ടിച്ച് കടന്നു. ഉടമയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വാഴക്കാല ഭാഗത്തെ സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ബുള്ളറ്റുമായി പ്രതി നാടാകെ കറങ്ങി നടക്കുകയായിരുന്നു.

ഇടയ്ക്കിടെ കാമുകിയെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ രാത്രി കാലങ്ങളില്‍ വന്ന ഫോണ്‍ നമ്ബരുകള്‍ വഴിയാണ് പ്രതിയെ കുടുക്കിയത്. എന്നാല്‍ ഒരു ഫോണ്‍ നമ്ബര്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അജു ഉപയോഗിക്കുക. ഇതു മനസ്സിലാക്കിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാമുകിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ആലുവയിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി. ബുള്ളറ്റില്‍ ആലുവയിലൂടെ വരുമ്‌ബോള്‍ മഫ്തിയിലെത്തിയ പോലീസ് ഷാഡോ പോലീസിന്റെ സഹായത്തോടെ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

ഇയാളുടെ പേരില്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മോഷണക്കേസുകള്‍ ഉള്ളതായി തൃക്കാക്കര പോലീസ് പറഞ്ഞു. വിയ്യൂര്‍ ജയിലില്‍ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും മോഷണം പതിവാക്കിയ ഇയാള്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ മുങ്ങുന്നതിലും വിദഗ്ദ്ധനായിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു മോഷണം പതിവാക്കിയിരുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃക്കാക്കര സി.ഐ. ആര്‍. ഷാബു, എസ്.ഐ. കെ.പി. മനേഷ്, എ.എസ്.ഐ.മാരായ എന്‍.ആര്‍. ബാബു, മുഹമ്മദാലി, സി.പി.ഒ. ജാബീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലാവുമ്‌ബോള്‍ അഞ്ച് മൊബൈല്‍ ഫോണുകളും രണ്ട് സ്വര്‍ണ മോതിരവും പുതിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണം; കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷം

നിങ്ങള്‍ പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരാണോ? കരുതിയിരിക്കുക, വരുന്നത് മുട്ടന്‍ പണി; സെക്‌സോര്‍ഷന്‍ സൈബര്‍ കുറ്റകൃത്യം ഇന്ത്യയിലും

subeditor10

കിടപ്പറയിൽ ബ്രഹ്മചര്യം ചവിട്ടിയരക്കുന്ന സന്യാസിയുടെ കൃത്യങ്ങൾ ഇങ്ങിനെ, ഫ്രാങ്കോ നിരപരാധിയെന്ന വാദത്തിനു മുനയൊടിച്ച് പോലീസ്

subeditor

നടക്കുന്നത് ക്രൂര പ്രകൃതിവിരുദ്ധ പീഡനവും വൈകൃതങ്ങളും; 26 കാരനായ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കേസുമായി യുവതി

subeditor5

ഫേസ് ബുക്ക് പ്രണയം: കല്യാണത്തിനായി ബംഗാൾ യുവതി കേരളത്തിൽ വന്നപ്പോൾ കാമുകൻ പീഢന കേസിൽ ജയിലിൽ.

subeditor

സല്‍മാന്‍ ഖാന്റെ വിധി പറയുന്ന തീയതി ഇന്നു തീരുമാനിക്കും

subeditor

ശസ്ത്രക്രിയക്ക് എത്തുന്ന സ്ത്രീകളോട് ഈ ഡോക്ടര്‍ ചെയ്യുന്നത് കേട്ടാല്‍ ഞെട്ടും; ഇങ്ങനെയുമുണ്ടോ ഹോബികള്‍! ഒടുവില്‍ ഡോക്ടര്‍ക്ക് സംഭവിച്ചത്‌

subeditor12

ബർഗേറിയൻ കമ്പനിയെ കബളിപ്പിച്ച് 58 കോടി തട്ടിയ സംഭവത്തിൽ കൊച്ചി സ്വദേശി അറസ്റ്റിൽ

മണിമലയാറ്റിലേ യുവാവിന്റെ മുങ്ങിമരണം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ

subeditor

നടി വനിതാ വിജയകുമാറിന്റെ മകളേ തട്ടികൊണ്ട്പോയി

subeditor

കടയുടെ മുന്നില്‍ സ്ഥിരമായി മൂത്രത്തിന്റെ ഗന്ധം ;സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉടമയെ ഞെട്ടിച്ചു…

കൊല്ലത്ത് ഒരുകുട്ടിയുടെ അമ്മയും ഹോംനഴ്‌സുമായ വീട്ടമ്മയ്ക്ക് രണ്ട് കാമുകന്മാർ ;സംഗതി വഷളായപ്പോൾ ഒരു കാമുകൻ ഇറങ്ങിയോടി പിന്നെ സംഭവിച്ചത്…