ഭാര്യയെയും നിരവധി യുവതികളെയും പറ്റിച്ച മാട്രിമോണിയല്‍ വീരന്‍ പോലീസ് വലയില്‍

ഡി​വോ​ഴ്സ്​ മാ​ട്രി​മോ​ണി​യ​ലി​ല്‍ വ്യാ​ജ​പേ​രി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി​പ്പ് ന​ട​ത്തി​യ ഇ​ടു​ക്കി സ്വ​ദേ​ശി എ​ര്‍​വി​െന്‍റ കെ​ണി​യി​ല​ക​പ്പെ​ട്ട​ത് 9 സ്​​ത്രീ​ക​ള്‍. എ​ന്നാ​ല്‍, ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ് രേ​ഖാ​മൂ​ലം പ​രാ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ ത​യാ​റാ​യ​ത്. ബാ​ക്കി​യു​ള്ള​വ​രെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലെ​ങ്കി​ലും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്ന്​ ശ്ര​മി​ക്കു​ക​യാ​ണ്​ പൊ​ലീ​സ്. തൃ​പ്പൂ​ണി​ത്തു​റ​യി​െ​ല ഡോ​ക്ട​റും ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി.

വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ എ​ര്‍​വി​ന്‍, മാ​ട്രി​മോ​ണി​യ​ലി​ല്‍ പ​ല പേ​രി​ലാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പി​ന്നീ​ട് വി​വാ​ഹാ​ര്‍​ഥി​യാ​യി വ​രു​ന്ന സ്​​ത്രീ​ക​ളോ​ട് ഫേ​സ്​​​ബു​ക്കി​ലും വാ​ട്സ്​​ആ​പ്പി​ലും വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തു​ട​ര്‍​ന്ന്, വി​വാ​ഹം ന​ട​ത്താ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും ചി​ല അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ഗ​ള്‍​ഫി​ല്‍​നി​ന്ന്​ നാ​ട്ടി​ലെ​ത്താ​ന്‍ സാ​വ​കാ​ശം വേ​ണ​മെ​ന്നും പ​റ​യും. പി​ന്നീ​ട്, ത​നി​ക്ക് അ​വ​കാ​ശ​മാ​യി കോ​ടി​ക​ളു​ടെ ഓ​ഹ​രി​യു​ണ്ടെ​ന്നും ഇ​ത് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തെ​ടു​ക്കാ​ന്‍ അ​ല്‍​പം സാ​മ്ബ​ത്തി​കം ആ​വ​ശ്യ​മു​ണ്ടെ​ന്നും പ​റ​യും. അ​ങ്ങ​നെ​യാ​ണ് പ​ല​പ്പോ​ഴാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ചി​ല​ര്‍ പ​ണ​ത്തി​നു​പ​ക​രം പ​ണ​യം ​െവ​ക്കാ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ന​ല്‍​കി. ഇ​തെ​ല്ലാം ഇ​യാ​ള്‍ വി​റ്റു. അ​തി​നു​ശേ​ഷം മൊ​ബൈ​ല്‍​ഫോ​ണും ഫേ​സ്​​​ബു​ക്ക് അ​ക്കൗ​ണ്ടും മാ​റ്റും. പി​ന്നീ​ടാ​ണ് പു​തി​യ ഇ​ര​യെ തേ​ടു​ക.

Loading...

ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ശേ​ഷം പ്ര​തി​യു​ടെ റി​മാ​ന്‍​ഡ്​ കാ​ലാ​വ​ധി നീ​ട്ടി​യ​തി​നാ​ല്‍ ഇ​പ്പോ​ഴും ജ​യി​ലി​ല്‍​ത​ന്നെ​യാ​ണ്. പ​ത്ര​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പു​തി​യ പ​രാ​തി​ക​ള്‍ രേ​ഖാ​മൂ​ലം എ​ത്തി​യാ​ല്‍ വീ​ണ്ടും കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​റ​സ്​​റ്റ് ചെ​യ്യാ​നാ​ണ് പൊ​ലീ​സ്​ തീ​രു​മാ​നം.

ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​ക​ളാ​യ​വ​രി​ല്‍ ഏ​റെ​യും ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ്​​ത്രീ​ക​ളാ​ണ്. ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് നാ​ല്​ സ്​​ത്രീ​ക​ള്‍ പൊ​ലീ​സി​ന് വി​വ​രം ന​ല്‍​കി. നെ​ടു​മ്ബാ​ശ്ശേ​രി​യി​ലെ ഹോ​ട്ട​ലി​ല്‍ പ്ര​തി​യെ കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.