പോണ്‍ സൈറ്റ് സന്ദര്‍ശകരാണോ നിങ്ങള്‍, എങ്കില്‍ ഏത് നിമിഷവും നിങ്ങളെ തേടി പോലീസ് എത്തും

സോഷ്യല്‍ മീഡിയകളിലൂടെ ഉള്‍പ്പെടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കായി രാജ്യത്ത് ഒന്നാകെ പരിശോധന തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആദ്യ കേസ് തമിഴ്‌നാട്ടില്‍ റജിസ്റ്റര്‍ ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായത്. ക്രിസ്റ്റഫര്‍ അല്‍ഫോണ്‍സ് എന്ന ആളെയാണ് പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല തമിഴ്‌നാട്ടില്‍ മാത്രം ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 1500 ഐ പി അഡ്രസ് ഉടമകളെ തിരിച്ചറിയാനായി സൈബര്‍ സെല്‍ പിരിശോധന ശക്തമാക്കി കഴിഞ്ഞു.

സ്ഥിരമായി പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിച്ച് അശ്ലീല ചിത്രങ്ങള്‍ കാണുന്ന സ്വഭാവമുണ്ടെങ്കില്‍ ഒരിക്കലെങ്കിലും കണ്ട വീഡിയോകളുടെ കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണിന്റെയും പെണ്ണിന്റെയും ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളും കരുതിയിരിക്കണം. എപ്പോള്‍ വേണമെങ്കിലും പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് വാറണ്ടുമായി പോലീസ് എത്തിയേക്കാം.

Loading...

ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് അയല്‍ സംസ്ഥാനനമായ തമിഴ്‌നാട്ടില്‍ നടന്നിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത ഐ പി അഡ്രസ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുനന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് തിരിച്ചിറപ്പള്ളിയില്‍ നിന്നും ഒരാള്‍ പിടിയിലായിരിക്കുന്നത്. തിരുച്ചിറപ്പള്ളി പാലക്കര സ്വദേശി ക്രിസ്റ്റഫര്‍ അല്‍ഫോണ്‍സിയെന്ന നാല്‍പത്തിരണ്ടുകാരനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അകത്തായത്.

എസി മെക്കാനിക്ക് ആയ ക്രിസ്റ്റഫര്‍ നാഗര്‍കോവിലില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ജോലി അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. തിരിച്ചുവന്നതിനുശേഷം മുഴുവന്‍ സമയവും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്യുകയുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. നിലവന്‍ ആദവന്‍ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ദൃശ്യങ്ങള്‍ പ്രധാനമായിട്ടും പങ്കുവച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുച്ചിറപ്പള്ളി സിറ്റി പൊലീസിന്റെ സൈബര്‍ സെല്‍ ക്രിസ്റ്റഫറിന്റെ ഫേസ്ബുക്ക് പേജ് ട്രാക്ക് ചെയ്ത് സ്ഥിരീകരിച്ചു.

സൈബര്‍ സെല്ല് ഈ പേജ് ബ്ലോക്ക് ചെയ്‌തെങ്കിലും ക്രിസ്റ്റഫര്‍ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കി ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെയാണ് അറസ്റ്റിലേക്കു നീങ്ങിയത്. ഇതിനായി ഉപയോഗിച്ച ഫോണുകളും പിടിച്ചെടുത്തു. ക്രിസ്റ്റഫറിനെ പതിനെഞ്ചു ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.അതേ സമയം അശ്ലീസൈറ്റുകളിലെ സ്ഥിരം ഇടപാടുകാരെ തേടി പൊലീസ് ഇറങ്ങിയതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് എ.ഡി.ജി.പി രവി പറഞ്ഞു. നേരത്തെ ഇത്തരം ആയിരത്തിയഞ്ചൂറ് ഐ.പി അഡ്രസുകള്‍ കേന്ദ്ര സര്ക്കാര്‍ തമിഴ്‌നാടു പൊലീസിനു കൈമാറിയിരുന്നു.

അതേസമയം പോണ്‍ ഹബ്, എക്‌സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ മിറര്‍ യുആര്‍എല്ലുകള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തടഞ്ഞിരുന്നു. പോണ്‍ സൈറ്റുകള്‍ നിരോധിനത്തിന് ശേഷം ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്!വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി കണക്കുകള്‍. 405 ശതമാനത്തില്‍ നിന്ന് 57 മില്യണിലേക്കാണ് ഈ വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നൂറുകണക്കിന് പോണ്‍ സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.

വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്!വര്‍ക്കുകളെക്കുറിച്ച് പരിശോധന നടത്തുന്ന ടോപ്!ടെന്‍ വി പി എന്‍ എന്ന ലണ്ടനിലുള്ള വെബ്‌സൈറ്റിന്റേതാണ് പഠനം. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. തിരയുന്ന വിവരങ്ങളുടെ ലൊക്കേഷന്‍ മാസ്‌ക് ചെയ്യാനാണ് വിപിഎന്‍ ഉപ.യോഗിക്കുന്നത്.