സെല്‍ഫി, നഗ്നചിത്രം, പീഡനം, 16കാരി ഗര്‍ഭിണിയായി, അയല്‍വാസി പിടിയില്‍

തിരുവനന്തപുരം: കഠിനംകുളത്ത് 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. കഠിനംകുളം സ്വദേശി സുല്‍ഫിയാണ് അറസ്റ്റില്‍ ആയത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാനായി എത്തിയതാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ് സുല്‍ഫി. ഇയാള്‍ കുട്ടിയുമായി അടുക്കാന്‍ ശ്രമിച്ചു.

സുല്‍ഫിയുടെ വാക്ക് വിശ്വസിച്ച പെണ്‍കുട്ടിയെ ഇയാള്‍ ബലമായി വഴിയില്‍ തടഞ്ഞു നിര്‍ത്തി സെല്‍ഫി എടുത്തു. തുടര്‍ന്ന് സെല്‍ഫി സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സുല്‍ഫി പെണ്‍കുട്ടിയില്‍ നിന്നും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. കുട്ടി ചിത്രങ്ങള്‍ അയച്ചുകൊടുത്തു. ഈ നഗ്ന ചിത്രങ്ങള്‍ കാട്ടി ഇയാള്‍ കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. രാത്രി സമയങ്ങളില്‍ തന്റെ അരികില്‍ വന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു.

Loading...

ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് സുല്‍ഫി തന്നെ മര്‍ദ്ദിച്ചുവെന്നും പിന്നീട് തന്നെക്കൊണ്ട് പലതും ചെയ്യിച്ചുവെന്നു കുട്ടി പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്. സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് സുല്‍ഫിയുടെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും 16കാരി പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് എടുത്തിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് സുല്‍ഫിയെ നേരത്തെ തന്നെ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിരിയിരുന്നില്ല.