ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ സാഹസികമായി പോലീസ് പിടികൂടി

വക്കം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ വാദ്ധ്യാര്‍കോണം കല്ലറപ്പള്ളി വീട്ടില്‍ പ്രകാശന്‍ എന്ന 48കാരനെയാണ് പോലീസ് പിടികൂടിയത്. വാക്കുതര്‍ക്കത്തിനിടെ വക്കം സ്വദേശിയായ ഭാര്യയെ വീട്ടിലെത്തി കൊലപ്പെടപുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രകാശനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പിടികൂടാനെത്തിയ പോലീസിനെ പ്രകാശ് ആക്രമിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ സാഹസികമായി പോലീസ് പ്രതിയെ കീഴടക്കി. മൂന്ന് മാസം മുമ്പ് ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച ശേഷം മുങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് മുക്കത്ത് വീണ്ടും എത്തി ആക്രണം നടത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ ശിവകുമാര്‍, എസ്.ഐ വിനോദ് വിക്രമാദിത്യന്‍, ജി എസ്.ഐ നിസാറുദീന്‍, എസ്.പി.ഒമാരായ ജ്യോതിഷ്, ഡീന്‍, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രകാശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...