അഞ്ച് വയസുകാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മയുടെ കാമുകന്‍, കാരണം യുവതിക്കൊപ്പം മറ്റൊരാളെ കണ്ടത്

അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കാന്‍ശ്രമിച്ചു. ഹൈദരാബാദിനടുത്തുള്ള ഗഡ്‌കേശറില്‍ വ്യാഴാഴ്ചയാണ് സംഭവം.

കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അമ്മയും ഇയാളുടെ കാമുകിയുമായ യുവതി അവഗണിക്കുകയായിരുന്നു. മാത്രമല്ല യുവതിക്കൊപ്പം മറ്റൊരാളെയും ഇയാള്‍ കണ്ടു. ഇതോടെ പ്രകോപിതനായ യുവാവ് യുവതിയുമായി വാക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് യുവാവ് ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് അറക്കുകയായിരുന്നു.

Loading...

തുടര്‍ന്ന് യുവതിക്കൊപ്പം കണ്ടയാളുടെ കഴുത്തിലും ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവ് ഏല്‍പ്പിച്ചു. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധം ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ എന്തിനാണ് കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.