16കാരന് പ്രകൃതിവിരുദ്ധ പീഡനം, മദ്രസ അധ്യാപകന്‍ പിടിയില്‍

മലപ്പുറം: 16 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങ എന്ന 29കാരനായ അധ്യാപകനെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്.എടയൂരിലെ ബൈജത്തുല്‍ ഉലൂം ദര്‍സയിലെ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥി തന്നെയാണ് പരാതി നല്‍കിയത്.2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പലവട്ടം പീഡനത്തിന് ഇരയാക്കി എനന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു.

Loading...