പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ശാരീരികമായി ദുരുപയോഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍# 25കാരന്‍ അറസ്റ്റില്‍ 16 കാരിയാണ് ഗര്‍ഭിണിയായത്. പത്തനംതിട്ട ചുരുളിക്കോട് കാഞ്ഞിരംനില്‍ക്കുന്നതില്‍ വീട്ടില്‍ അജിത്തിനെയാണ് പോലീസ് പിടികൂടിയത്. ഫേസബുക്കിലൂടെയാണ് അജിത്ത് പന്നിവിഴ സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയായി എന്ന് മനസിലാക്കിയ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് കാറില്‍ വച്ചാണ് പീഡിപ്പിച്ചത്. ഒളിവിലായിരുന്ന പ്രതിയെ അടൂര്‍ ഡി.വൈ.എസ്.പി ബി. വിനോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ സി.ഐ സുനുകുമാര്‍, എസ്.ഐ ബിജുജേക്കബ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്,റോബി,സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. 2018ല്‍കോയിപ്പുറം പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു അജിത്.

Loading...