16കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് മുങ്ങിയ പ്രതി കഞ്ചാവ് വില്‍പ്പനയ്ക്ക് ഇടെ പിടിയില്‍

കാട്ടാക്കട: 16കാരിയുമായി അടുക്കുകയും പ്രണയം നടിച്ച് വശീകരിച്ച് സുഹൃത്തുക്കളളുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ആലമുക്ക് കുഴിയാംകോണം സംസം മന്‍സിലില്‍ മുഹമ്മദ് ഇംഫാല്‍ എന്ന 24 കാരനെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ സംഘം അമ്മൂമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം കുട്ടിയെ കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് സംഭവം ഉണ്ടായത്.

പെണ്‍കുട്ടിയുടെ അമ്മ വിവരം പോലീസിനെ അറിയിച്ചിരുന്നു.പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലായതോടെ പെണ്‍കുട്ടിയെ കാറില്‍ നിന്നും മാറ്റി ബൈക്കില്‍ ഇംഫാല്‍ കടത്തി കൊണ്ട് പോവുകയും പീഡിപ്പിക്കുകയുമായിരുന്നു.പിന്നീട് പെണ്‍കുട്ടിയെ കൊല്ലം ജില്ലയില്‍ നിന്നും കണ്ടെത്തി. പ്രതി ഈ സമയം രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടോടെ ഇംഫാലിനെ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പൂവച്ചല്‍ ഭാഗത്തു വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Loading...

ഇംഫാലിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയുടെ ബാഗില്‍ നിന്നു മൂന്ന് കവറുകളിലായി 300 ഗ്രാം കഞ്ചാവ് കണ്ടെത്തി.കഞ്ചാവ് വിറ്റ വകയില്‍ കിട്ടിയ 7500 രൂപയും പ്രതിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. .കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതും പെണ്‍കുട്ടിയെ കടത്താന്‍ ഉപയോഗിച്ചതുമായ രണ്ടു മോട്ടോര്‍ ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു.