ആറ് വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം, 42 കാരന്‍ അറസ്റ്റില്‍

വലപ്പാട്: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സമീപമുള്ള കുറ്റിക്കാട്ടില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. വലപ്പാട് പോലീസാണ് പ്രതിയെ പിടികൂടിയത്.. പൊലീസ് സ്റ്റേഷന്‍ കേഡി കൂടിയായ വലപ്പാട് ഗവ. ആശുപത്രിക്ക് കിഴക്കുവശം താമസിക്കുന്ന ചാഴു വീട്ടില്‍ പ്രകാശന്‍ എന്ന ജയപ്രകാശന്‍ എന്ന 42 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. സുമേഷ്, എസ്.ഐ വി.പി. അരിസ്റ്റോട്ടില്‍, എ.എസ്.ഐ ജയന്‍, സിജുകുമാര്‍, സി.പി.ഒമാരായ രാഗേഷ്, ഉമേഷ്, വിനോദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Loading...